Tuesday, June 25, 2024 3:40 pm

ശമ്പള പരിഷ്കരണം നടപ്പാക്കിയില്ല ; സർക്കാർ എയ്ഡഡ് കോളജ് അധ്യാപകർ സമരത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശമ്പള പരിഷ്കരണം നടപ്പാക്കാത്തതുള്‍പ്പെടെയുള്ള പ്രശ്നങ്ങളുയർത്തി സംസ്ഥാനത്തെ സർക്കാർ എയ്ഡഡ് കോളജ് അധ്യാപകർ സമരത്തിലേക്ക്. 2016 ല്‍ നടപ്പാക്കേണ്ട ശമ്പള പരിഷ്കരണമാണ് വൈകുന്നത്. പിജി വെയിറ്റേജ് എടുത്തുകളഞ്ഞത്, ഗവേഷണ ആനുകൂല്യം ഒഴിവാക്കിയത് എന്നിവയും അധ്യാപകർ ഉന്നയിക്കുന്നു. പത്ത് വർഷത്തിലൊരിക്കലാണ് യുജിസി കോളജ് അധ്യാപകരുടെ ശമ്പളം പരിഷ്കരിക്കുന്നത്. 2006 ന് ശേഷം 2016 ലാണ് ശമ്പളം പരിഷ്കരിച്ചത്. എന്നാല്‍ എട്ടോളം ഉത്തരവുകള്‍ പുറത്തിറക്കിയല്ലാതെ ഇതുവരെ ശമ്പളം പരിഷ്കരണം നടപ്പാക്കിയില്ല.

പിജി വെയിറ്റേജ് ഒഴിക്കായതിലുടെയും ഏകാധ്യാപക ഡിപ്പാർട്ട്മെന്‍റിലും 16 മണിക്കൂർ കർശനമാക്കിയതിലൂടെയും കോളജുകളില്‍ സ്ഥിരഅധ്യാപകരുടെ സാന്നിധ്യമാണ് കുറച്ചതെന്നും അധ്യാപകർക്ക് പരാതിയുണ്ട്. ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുന്നതിന് അധ്യാപകർക്ക് നല്‍കിയിരുന്ന മൂന്നു വർഷത്തെ ശമ്പളത്തോടെയുള്ള  അവധി നിർത്തലാക്കിയതുള്‍പ്പെടെ ഉന്നത വിദ്യാഭ്യാസ വകുപ്പിലെ പല തീരുമാനങ്ങളും അധ്യാപകർക്ക് തിരിച്ചടിയാണെന്നും ആക്ഷേപമുണ്ട്. 27 ന് സെക്രട്ടറിയേറ്റ് ധർണ ഉള്‍പ്പെടെ പ്രത്യക്ഷ സമരപരിപാടികളിലേക്ക് പോകാനാണ് പ്രതിപക്ഷ അധ്യാപക സംഘടനകളുടെ തീരുമാനം

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വി.എച്ച്.എസ്.ഇ. ഒന്നാംവർഷ വിദ്യാർഥികളുടെ ക്ലാസുകൾ സ്വാഗതസെമിനാറോടെ തുടക്കമായി

0
ചെങ്ങന്നൂർ : വി.എച്ച്.എസ്.ഇ. ഒന്നാംവർഷ വിദ്യാർഥികളുടെ ക്ലാസുകൾ സ്വാഗതസെമിനാറോടെ തുടക്കമായി. ഡ്രീം...

കേരളാ ബാങ്കിനെ തരംതാഴ്ത്തി : കടുത്ത നടപടി സ്വീകരിച്ച് റിസര്‍വ് ബാങ്ക് ; വായ്പാ...

0
തിരുവനന്തപുരം: കേരളാ ബാങ്കിനെ സി ക്ലാസ് പട്ടികയിലേക്ക് റിസർവ് ബാങ്ക് തരം...

മണ്ണുമാന്തി യന്ത്രം കഴുകുന്നതിനിടെ ശരീരത്തിലേക്ക് മറിഞ്ഞുവീണ് കാസർകോട് യുവാവിന് ദാരുണാന്ത്യം

0
കാസർകോട്: മണ്ണുമാന്തി യന്ത്രം കഴുകുന്നതിനിടെ ശരീരത്തിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം. ബന്തടുക്ക...

കർണാടകയിൽ പാൽ വിലയിൽ വർദ്ധന

0
ബെംഗളൂരു: കർണാടകയിൽ പാൽ വിലയിൽ വർദ്ധന. ഒരു പാക്കറ്റ് പാലിന് രണ്ട്...