തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി കേരള പാഠ്യപദ്ധതി ചട്ടക്കൂട് (കരട്) മന്ത്രി വി ശിവന്‍കുട്ടി പ്രസിദ്ധീകരിച്ചു. മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ ഐഎഎസിന് കൈമാറിയാണ് ചട്ടക്കൂട് പ്രസിദ്ധീകരിച്ചത്. വിദ്യാര്‍ത്ഥികള്‍ക്കുള്ള പാഠപുസ്തകങ്ങള്‍ക്കൊപ്പം അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള പുസ്തകങ്ങളും തയ്യാറാക്കുമെന്ന് മന്ത്രി അറിയിച്ചു. 2007 ലെ കേരളാ പാഠ്യപദ്ധതി ചട്ടക്കൂടിന് പിന്നാലെ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളില്‍ 2013ല്‍ ചില മാറ്റങ്ങള്‍ ഉണ്ടായെങ്കിലും കഴിഞ്ഞ 10 വര്‍ഷത്തിനു ശേഷം പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കപ്പെടുന്നത് ഇപ്പോഴാണ്. പ്രീപ്രൈമറി വിദ്യാഭ്യാസം, സ്‌കൂള്‍ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, മുതിര്‍ന്നവരുടെ വിദ്യാഭ്യാസം എന്നീ നാല് മേഖലകളിലാണ് പാഠ്യപദ്ധതി ചട്ടക്കൂടുകള്‍ വികസിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
”പാഠ്യപദ്ധതി പരിഷ്‌കരണ നടപടികള്‍ നടത്തുന്നത് ഏവര്‍ക്കും മാതൃകയാക്കാന്‍ പറ്റുന്ന തരത്തിലാണ്. ജനകീയ ചര്‍ച്ചകള്‍ നടത്തിയും ലോകത്തില്‍ ആദ്യമായി ക്ലാസ്മുറികളില്‍ കുട്ടികളോട് ചോദിച്ചും ചര്‍ച്ചകള്‍ നടത്തിയുമാണ് പാഠ്യപദ്ധതി വികസിപ്പിക്കുന്നത്. ഈ ചര്‍ച്ചകളുടെ തുടക്കത്തില്‍ തന്നെ വിവാദങ്ങള്‍ ഉണ്ടാക്കുവാന്‍ ചില കോണുകളില്‍ നിന്നും ശ്രമം ഉണ്ടായി. എന്നാല്‍ ജനാധിപത്യ രീതിയിലൂടെ മാത്രമേ ഈ പരിഷ്‌കരണ നടപടികള്‍ മുന്നോട്ട് കൊണ്ടുപോകൂ എന്നും വിവാദങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്ക് നിരാശരാകേണ്ടി വരും എന്നും നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. 26 വ്യത്യസ്ത മേഖലകളില്‍ ഫോക്കസ് ഗ്രൂപ്പുകള്‍ രൂപീകരിച്ച് നിലപാട് രേഖകള്‍ തയ്യാറാക്കിയതിനു ശേഷമാണ് ഈ നാല് ചട്ടക്കൂടുകള്‍ വികസിപ്പിക്കുന്നത്. ഈ ചട്ടക്കൂടിന്റെ അടിസ്ഥാനത്തിലാണ് പാഠപുസ്തകങ്ങള്‍ തയ്യാറാക്കുന്നത്. പൊതുവിദ്യാഭ്യാസ മേഖലയില്‍ നാളിതുവരെ നേടിയ നേട്ടങ്ങള്‍ നിലനിര്‍ത്തുന്നതിനോടൊപ്പം തന്നെ ലോകത്ത് സംഭവിക്കുന്ന ശാസ്ത്ര സാങ്കേതിക മേഖലയിലെ വിപ്ലവകരമായ മാറ്റങ്ങളെയും പരിഗണിച്ചുകൊണ്ട് മുന്നോട്ട് പോകാന്‍ കഴിയുകയുള്ളൂ. കഴിഞ്ഞ ഏഴ് വര്‍ഷക്കാലമായി പൊതുവിദ്യാഭ്യാസ മേഖലയില്‍ നടന്നു വരുന്ന പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച കൂടിയാണിത്.” പാഠ്യപദ്ധതി പരിഷ്‌കരണത്തിലൂടെ ഗുണ മേന്മയുള്ള വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യമാണ് മുന്നോട്ട് വെക്കുന്നതെന്ന് ശിവന്‍കുട്ടി പറഞ്ഞു.
”ജ്ഞാന സമൂഹ നിര്‍മ്മിതിയിലൂടെ നവകേരളം എന്ന സര്‍ക്കാറിന്റെ ആശയത്തെ പ്രാവര്‍ത്തികമാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. പാഠ്യപദ്ധതി പരിഷ്‌കരണത്തിലൂടെ കേവലമായ പാഠപുസ്തക പരിഷ്‌കരണം മാത്രമല്ല ലക്ഷ്യമിടുന്നത്. സ്‌കൂളുകളുടെ ഭൗതികസാഹചര്യങ്ങള്‍ വികസിപ്പിച്ച സാഹചര്യത്തില്‍ അതുവഴി സാങ്കേതിക വിദ്യയുടെ ഉപയോഗം ക്ലാസ് മുറികളില്‍ ശക്തിപ്പെടുത്തേണ്ടതായിട്ടുണ്ട്. ഇപ്പോള്‍ തന്നെ വിദ്യാഭ്യാസമേഖലയില്‍ നൂതനമായ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചു വരികയാണ്. അവസാനമായി ഇറങ്ങിയ യൂനെസ്‌കോയുടെ ഗ്ലോബല്‍ എജ്യൂക്കേഷന്‍ മോണിറ്ററിംഗ് റിപ്പോര്‍ട്ടില്‍ കേരളത്തെ കുറിച്ചുള്ള സൂചനകള്‍ ഇതിന് ഉദാഹരണമാണ്. ഈ അനുഭവങ്ങളെല്ലാം പരിഗണിച്ചു തന്നെയാണ് പാഠപുസ്തകങ്ങളുടെ ഡിജിറ്റല്‍ പതിപ്പും പുറത്തിറക്കുന്നത്.”-മന്ത്രി പറഞ്ഞു.
”കുട്ടികള്‍ക്ക് സ്വയം ചെയ്തു പഠിക്കാന്‍ കഴിയുന്ന രൂപത്തിലാണ് ഇവ നിര്‍മ്മിക്കുക. അധ്യയന ദിവസങ്ങള്‍ മുടങ്ങുന്ന സാഹചര്യത്തിലും കുട്ടികള്‍ക്ക് സ്വയം പാഠങ്ങള്‍ പഠിക്കാന്‍ കഴിയും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വളര്‍ന്നു വരുന്ന കാലഘട്ടത്തിലാണെങ്കിലും വിദ്യാലയങ്ങളില്‍ അധ്യാപകരുടെ റോള്‍ മാറ്റിനിര്‍ത്താന്‍ കഴിയാത്തതാണ്. അതിന് അധ്യാപകരുടെ സേവനകാല പരിശീലനം ശക്തിപ്പെടുത്തേണ്ടതുണ്ട്. പൂര്‍ണ്ണമായും റസിഡന്‍ഷ്യല്‍ രീതിയില്‍ പരിശീലനങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചുകഴിഞ്ഞു. സര്‍വ്വീസില്‍ പുതുതായി പ്രവേശിക്കുന്ന അധ്യാപകര്‍ക്ക് 7 ദിവസം നീണ്ടു നില്‍ക്കുന്ന റെസിഡന്‍ഷ്യല്‍ പരിശീലനങ്ങളും ആരംഭിച്ചു. പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ അധ്യാപകരുടെ പരിശീലന പരിപാടിയും സമഗ്രമായി പരിഷ്‌കരിക്കും. സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഗുണ മേന്മ വര്‍ദ്ധിപ്പിക്കാന്‍ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ നേതൃത്വത്തിലുള്ള അക്കാദമിക് മോണിറ്ററിംഗ് അത്യാവശ്യമാണ്.” പ്രൈമറി തലത്തില്‍ നടപ്പിലാക്കാന്‍ പോകുന്ന സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പരിപാടിയിലും, മെന്ററിംഗ് പോര്‍ട്ടലായ സഹിതം ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനു വേണ്ടിയും മോണിറ്ററിംഗ് ശക്തിപ്പെടുത്തുമെന്നും മന്ത്രി ശിവന്‍കുട്ടി അറിയിച്ചു.
”ഭിന്നശേഷി കുട്ടികളുടെ വിദ്യാഭ്യാസത്തിനായി വകുപ്പ് പ്രത്യേക ശ്രദ്ധ നല്‍കും. ഇപ്പോള്‍ തന്നെ നടപ്പിലാക്കികൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനോടൊപ്പം ഈ മേഖലയിലെ അധ്യാപകര്‍ക്ക് പ്രത്യേക പരിശീലന പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരികയാണ്. കേരളത്തിലെ ഇത്തരം കുട്ടികളെയും അവരുടെ രക്ഷിതാക്കളേയും അധ്യാപകരെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പ്രത്യേക സംഗമം ഒക്ടോബര്‍ മാസത്തില്‍ തിരുവനന്തപുരത്ത് വെച്ച് നടത്താന്‍ പോവുകയാണ്. അടുത്ത അക്കാദമിക വര്‍ഷം തന്നെ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ നൂറ്റി അറുപത്തിയെട്ട് പാഠപുസ്തകങ്ങള്‍ പരിഷ്‌കരിച്ച് വിദ്യാലയങ്ങളില്‍ എത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ പുതിയ പാഠപുസ്തകങ്ങള്‍ 2025 ജൂണ്‍ മാസത്തിലും വിദ്യാലയങ്ങളില്‍ എത്തും. കൂടാതെ ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ പാഠപുസ്തക പരിഷ്‌കരണവും നടക്കും. പുതിയ പാഠ്യപദ്ധതിക്കനുസരിച്ചുള്ള പരിശീലന പരിപാടികളും സംഘടിപ്പിക്കും. പുതിയ കാലത്തിനനുസരിച്ച് പാഠ്യപദ്ധതിയും അത് സ്വീകരിക്കാന്‍ സന്നദ്ധമായ അധ്യാപക രക്ഷാകര്‍ത്തൃ സമൂഹത്തേയുമാണ് ആവശ്യം.” ഗുണമേന്മാ പൊതുവിദ്യാഭ്യാസം എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ കേവലമായ വിവാദങ്ങള്‍ തടസമായി കൂടായെന്നും മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033