ന്യൂഡല്‍ഹി : കാബൂളില്‍ നിന്ന് ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥരേയും വഹിച്ചുള്ള വ്യോമസേനയുടെ പ്രത്യേക വിമാനം ഗുജറാത്തിലെ ജാംനഗറിലെത്തി. ഇറാന്‍ വ്യോമപാതയിലൂടെ പറന്നാണ് വിമാനം ഇന്ത്യയില്‍ ലാന്‍ഡ് ചെയ്തത്. വ്യോമസേനയുടെ സി-17 വിമാനമാണ് അഫ്ഗാനിലേക്ക് രക്ഷാദൗത്യത്തിനായി പറന്നത്. അഫ്ഗാനില്‍ ഏകദേശം 500 ഇന്ത്യന്‍ ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും ഉണ്ടെന്നാണ് അനൗദ്യോഗിക വിവരം. തിങ്കളാഴ്ച കാബൂളില്‍ നിന്ന് 46 ഉദ്യോഗസ്ഥരെയും മറ്റ് ചില ഉപകരണങ്ങളും വ്യോമസേനാ വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിച്ചിരുന്നു.
അഫ്ഗാനിലുള്ള ഇന്ത്യക്കാരെ മടക്കി കൊണ്ടു വരുന്നതിന്‍റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് വിദേശകാര്യ മന്ത്രാലയം പ്രത്യേക അഫ്ഗാനിസ്താന്‍ സെല്‍ രൂപീകരിച്ചു. ആളുകള്‍ക്ക് ബന്ധപ്പെടാന്‍ പ്രത്യേക ഫോണ്‍ നമ്പറും (ഫോണ്‍ : +919717785379) ഇമെയ്ല്‍ ഐ.ഡിയും ([email protected]) പ്രസിദ്ധീകരിച്ചിട്ടുണ്ട്.