ന്യൂഡൽഹി : ന്യൂയോർക്ക്- ഡൽഹി എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരിയുടെ മേൽ മൂത്രമൊഴിച്ച യുവാവിനെ തിരിച്ചറിഞ്ഞു. ഇയാളെ പിടികൂടാൻ ഡൽഹി പോലീസ് നടപടി ആരംഭിച്ചതായി പോലീസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. 45 വയസ്സുകാരനായ ശേഖർ മിശ്ര എന്ന ആളാണ് സ്ത്രീയ്ക്ക് നേരെ മൂത്രമൊഴിച്ചത്. മുംബൈ സ്വദേശിയാണ് ഇയാൾ. ശേഖറിനെ കണ്ടെത്തുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 (ലൈംഗിക പീഡനം), 294 (പൊതുസ്ഥലത്ത് അശ്ലീലം), 509 (സ്ത്രീയുടെ മാന്യതയെ അപമാനിക്കൽ), 510 (മദ്യപിച്ചെത്തി പൊതുസ്ഥലത്ത് മോശമായി പെരുമാറുക) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എത്രയും വേഗം യുവാവിനെ അറസ്റ്റ് ചെയ്യുമെന്ന് ഡൽഹി പോലീസ് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം നവംബർ 26നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വിമാനത്തിന്‍റെ ബിസിനസ് ക്ലാസിൽ മദ്യപിച്ചെത്തിയ ഒരാൾ എഴുപതുകാരിയുടെ നേരെ മൂത്രമൊഴിക്കുകയായിരുന്നു. ക്യാബിൻ ക്രൂ സംഭവത്തെ നിസ്സാരവത്കരിച്ചുവെന്ന് കാണിച്ച് തന്‍റെ നിരാശ പ്രകടിപ്പിച്ച് വനിതാ യാത്രക്കാരി ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരന് കത്തെഴുതിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
പരാതിപ്പെട്ട സ്ത്രീയ്ക്ക് ക്യാബിൻ ക്രൂ അംഗങ്ങൽ ഒരു ജോടി പൈജാമയും സ്ലിപ്പറുകളും നൽകി മടക്കി അയച്ചു. എന്നാൽ കുറ്റവാളിക്കെതിരെ ഒരു നടപടിയും അവർ സ്വീകരിച്ചില്ല. സംഭവത്തെ വളരെ ഗൗരവത്തോടെയാണ് സ്വീകരിച്ചതെന്ന് എയർ ഇന്ത്യ വക്താവ് അറിയിച്ചിരുന്നു. മദ്യലഹരിയിലായിരിക്കെ സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ചതിന് എയർലൈൻ 30 ദിവസത്തെ യാത്രാ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.