ന്യൂഡൽഹി : 800 പുതിയ ലീപ്(ലീഡിങ് എഡ്ജ് ഏവിയേഷൻ പ്രോപൽഷൻ) എൻജിനുകൾ വാങ്ങാൻ ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ സിഎഫ്എം ഇന്റർനാഷനലുമായി കരാറിൽ ഏർപ്പെട്ടു. പുതിയതായി വാങ്ങുന്ന 400 വിമാനങ്ങളിലേക്കാണിത്. 210 എയർബേസ് എ320 /എ321 നിയോ വിമാനങ്ങളിലും 190 ബോയിങ് 737 മാക്സ് വിമാനങ്ങളിലേക്കുമാണ് ലീപ് എൻജിൻ എത്തുന്നത്. എ320 നിയോ വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ തുടങ്ങിയ 2002 മുതൽ എയർ ഇന്ത്യ സിഎഫ്എമ്മിന്റെ ഉപഭോക്താക്കളാണ്. 2017ൽ എയർ ഇന്ത്യയുടെ എ320 നിയോ വിമാനങ്ങളിലാണ് ഇന്ത്യയിൽ ആദ്യമായി ലീപ് –1എ എൻജീനുകൾ ഉപയോഗിക്കുന്നത്. നിലവിൽ ലീപ് –1എ എൻജിനുകളിൽ പ്രവർത്തിക്കുന്ന 27 എ320 നിയോ എയർക്രാഫ്റ്റുകളാണുള്ളത്. സിഎഫ്എമ്മുമായുള്ള പുതിയ കരാർ വലിയ മുന്നേറ്റത്തിലേക്ക് കമ്പനിയെ നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എയർ ഇന്ത്യ സിഇഒ ക്യംപ്ബെൽ വിൽസൻ അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033