ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയില്‍ വിമാനത്തിലെ യാത്രയ്ക്കിടയില്‍ ലഭിച്ച ഭക്ഷണത്തില്‍ ബ്ലേഡ് ലഭിച്ചതായി യുവാവ്. ബെംഗളൂരുവില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്കോയിലേക്കുള്ള എയർ ഇന്ത്യ എഐ 175 വിമാനത്തിലാണ് സംഭവം. മാധ്യമപ്രവർത്തകന്‍ മാതുരസ് പോളാണ് തനിക്കുണ്ടായ ദുരനുഭവം എക്സിലൂടെ പങ്കുവച്ചത്. ഭക്ഷണം കഴിക്കുന്നതിനിടെ വായില്‍ ലോഹക്കഷണം തടയുന്നതായി തോന്നി പുറത്തേക്കെടുത്തപ്പോഴാണ് ബ്ലേഡാണെന്ന് മനസിലായത്. എയർ ഇന്ത്യ ഭക്ഷണം വായില്‍ വച്ചാല്‍ മുറിയും. ഭാഗ്യത്തിന് അപകടമൊന്നും സംഭവിച്ചില്ലെന്നും അദ്ദേഹം കുറിച്ചു. ഭക്ഷണത്തോടൊപ്പം ലഭിച്ച ബ്ലേഡിന്‍റെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ബ്ലേഡ് ലഭിക്കുന്നതിന് മുന്‍പും ശേഷവും എന്നെഴുതിയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ തന്‍റെ മനസിലുള്ള എയര്‍ ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് സംഭവം മങ്ങലേല്‍പ്പിച്ചിട്ടില്ലെന്നും കുറ്റം കാറ്ററിങ് സര്‍വീസിന്‍റേതാണെന്നും അദ്ദേഹം കുറിച്ചു.
ഒപ്പം ഇത്തരത്തില്‍ ബ്ലേഡുള്ള ഭക്ഷണം ഒരു കുട്ടിക്കാണ് ലഭിക്കുന്നതെങ്കില്‍ എന്തായിരിക്കും അവസ്ഥ എന്ന ആശങ്കയും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. ഭക്ഷണത്തില്‍ ബ്ലേഡ് കണ്ടെത്തിയതായി എയര്‍ ഇന്ത്യയും സ്ഥിരീകരിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യ പോളിനെ ബന്ധപ്പെടുകയും എയർ ഇന്ത്യ ഫ്ലൈറ്റിൽ റിഡീം ചെയ്യാവുന്ന ഒരു വർഷം വരെയുള്ള വൺ-വേ ബിസിനസ് ക്ലാസ് ടിക്കറ്റ് വാഗ്ദാനം ചെയ്യുകയും ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഈ പ്രവൃത്തിയെ കൈക്കൂലി എന്ന് വിശേഷിപ്പിച്ച് പോള്‍ ഓഫര്‍ നിരസിക്കുകയായിരുന്നു. അതേസമയം തങ്ങളുടെ കാറ്ററിംഗ് പങ്കാളി ഉപയോഗിക്കുന്ന പച്ചക്കറി അരിയുന്ന യന്ത്രത്തിന്‍റെ ഭാഗമായ ബ്ലേഡ് ആണ് യാത്രക്കാരന് ലഭിച്ചിരിക്കുന്നത് എന്നാണ് എയര്‍ലൈന്‍റെ പ്രതികരണം.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1