മുംബൈ : എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും ഏറ്റെടുക്കാൻ വിദേശ ഇന്ത്യക്കാർക്ക് അനുമതിയായി. നേരിട്ടുള്ള വിദേശനിക്ഷേപ(എഫ്.ഡി.ഐ.) ചട്ടങ്ങളിൽ കേന്ദ്ര ധനമന്ത്രാലയം ഭേദഗതിവരുത്തി ഉത്തരവിറക്കിയതോടെയാണിത്.
എയർ ഇന്ത്യയുടെ ഉടമസ്ഥതയും നിയന്ത്രണവും ഇന്ത്യൻ പൗരനായിരിക്കണമെന്ന് ഉറപ്പുവരുത്തുന്ന 1937-ലെ എയർക്രാഫ്റ്റ് ചട്ടം നിലനിർത്തിക്കൊണ്ടാണ് നടപടി. വിദേശ ഇന്ത്യക്കാർ ഇന്ത്യൻപൗരരാണെന്നു കണക്കാക്കിയാണ് ഇളവനുവദിച്ചിരിക്കുന്നത്.
അതേസമയം, വിദേശവിമാനക്കമ്പനികൾ ഉൾപ്പെടെയുള്ളവയ്ക്ക് പ്രത്യക്ഷമായോ പരോക്ഷമായോ എയർ ഇന്ത്യയിൽ 49 ശതമാനം ഓഹരികളിൽ കൂടുതൽ ഏറ്റെടുക്കാൻ കഴിയില്ല.