മലപ്പുറം: പെരുന്നാൾ അവധി ലക്ഷ്യമിട്ട് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് നാലിരട്ടിയിലധികം വർദ്ധിപ്പിച്ചതോടെ പ്രവാസികളുടെ നാട്ടിലേക്കുള്ള യാത്ര പ്രതിസന്ധിയിൽ. ഗൾഫിൽ കൊടുംചൂടായതിനാൽ കൂടുതൽ പേർ നാട്ടിലെത്താനുള്ള തയ്യാറെടുപ്പിലായിരുന്നു. കുവൈറ്റ്,സൗദി അറേബ്യ,യു.എ.ഇ,ഖത്തർ സെക്ടറുകളിലാണ് നിരക്ക് വർദ്ധനവ് കൂടുതൽ. എയർഇന്ത്യ എക്സ്പ്രസിൽ നാലംഗ കുടുംബത്തിന് കുവൈറ്റിൽ നിന്ന് കേരളത്തിലെത്താൻ രണ്ട് ലക്ഷത്തിലധികം രൂപ വേണം. 55,000 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്. അതേസമയം കേരളത്തിൽ നിന്ന് കുവൈറ്റിലേക്ക് 10,000 രൂപയ്ക്കും ടിക്കറ്റുണ്ട്. ഗ്രൂപ്പ് ടിക്കറ്റിന്റെ മറവിൽ ട്രാവൽ ഏജൻസികൾ കൂട്ടത്തോടെ ബുക്ക് ചെയ്തതും നിരക്ക് വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. വിമാനക്കമ്പനികൾ മാസങ്ങൾക്ക് മുമ്പേ ഏജൻസികളുമായി നിരക്കിൽ ധാരണയുണ്ടാക്കി, ഗ്രൂപ്പ് ടിക്കറ്റിന്റെ മറവിൽ ടിക്കറ്റുകൾ മറിച്ചുനൽകും. ഇതോടെ വെബ്സൈറ്റുകളിൽ ടിക്കറ്റുകളുടെ എണ്ണം കുറയുകയും ആവശ്യക്കാർ കൂടുകയും ചെയ്യും. ശേഷിക്കുന്ന ടിക്കറ്റുകളിൽ കമ്പനികൾക്ക് തോന്നിയപോലെ നിരക്ക് കൂട്ടാം. പൂഴ്ത്തിവച്ച ടിക്കറ്റുകൾ സീസൺ ആരംഭിക്കുമ്പോൾ ഏജൻസികൾ കൊള്ളനിരക്കിൽ വിൽക്കും.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.