കോഴിക്കോട് : ഒരു കോടിയോളം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച വിമാന കമ്പനി ജീവനക്കാരന്‍ പിടിയില്‍. വിമാന കമ്പനി ഗ്രൗണ്ട് സ്റ്റാഫ് മുഹമ്മദ് ഷമീമാണ് സ്വർണ്ണം ഒളിപ്പിച്ചു കടത്തുമ്പോൾ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് പിടിയിലായത്.
2.64 കിലോ സ്വർണ മിശ്രിതമാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. സിഐഎസ്എഫ് ആണ് ജീവനക്കാരനെ പിടികൂടിയത്. വിമാനത്തിൽ സ്വർണ്ണവുമായി എത്തിയ യാത്രക്കാരൻ പരിശോധന ഒഴിവാക്കുന്നതിന് വേണ്ടി സ്വർണ്ണം, വിമാനക്കമ്പനി ജീവനക്കാരന് കൈമാറുകയായിരുന്നു. ഇയാൾ മറ്റൊരു ഗേറ്റ് വഴി സ്വർണ്ണം പുറത്തെത്തിച്ച് പുറത്ത് കാത്തുനിൽക്കുന്നവർക്ക് കൈമാറാനായിരുന്നു പ്ലാൻ. സംശയം തോന്നിയ സിഐഎസ്എഫ് ജീവനക്കാരനെ പരിശോധിച്ചപ്പോഴാണ് കള്ളത്തരം വെളിയില്‍ വന്നത്.