Saturday, May 3, 2025 9:40 am

എയർടെൽ സെക്യൂർ ഇന്‍റർനെറ്റ്‌ സംവിധാനം അവതരിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംരംഭങ്ങൾക്ക് സുരക്ഷിതമായ അടുത്ത തലമുറ കണക്ടിവിറ്റി സൊല്യൂഷൻ നൽകുന്നതിനായി രാജ്യത്തെ പ്രധാന സ്വകാര്യ ടെലികമ്മ്യൂണിക്കേഷന്‍ സേവനദാതാക്കളിലൊരാളായ എയർടെല്ലിന്‍റെ നീക്കം. ബിസിനസ്‌ ഫോർട്ടിനെറ്റുമായി കൈകോർത്ത് ‘എയർടെൽ സെക്യൂർ ഇന്‍റർനെറ്റ്‌’ അവതരിപ്പിച്ചു. എയർടെല്ലിന്‍റെ ഇന്‍റര്‍നെറ്റ് കണക്ടിവിറ്റിയും ഫോർട്ടിനെറ്റിന്‍റെ അടുത്ത തലമുറ ഫയർവാളും ചേർന്നാണ് ഇന്‍റര്‍നെറ്റ് ലീസ് ലൈൻ സർക്യൂട്ടുകളുടെ സുരക്ഷ വർധിപ്പിക്കുക.

നിലവിൽ ഉള്ളതും ഭാവിയിൽ ഉണ്ടായേക്കാവുന്നതും ആയ സൈബർ ഭീഷണികളെ തടയാൻ ഈ സംവിധാനത്തിന് ആകുമെന്നാണ് എയര്‍ടെല്ലിന്‍റെ പ്രതീക്ഷ. സൈബർ സുരക്ഷ കൂടുതൽ സങ്കീർണമാകുന്നുവെന്നും അതിനെ കാര്യക്ഷമമായി കൈകാര്യം ചെയ്യാനുള്ള വിഭവങ്ങൾ സ്ഥാപനങ്ങൾക്ക് ഇല്ലെന്നും എയർടെൽ ബിസിനസ്‌ സിഇഒ ശരത് സിൻഹ പറഞ്ഞു. വലിപ്പഭേദമന്യേയുള്ള ബിസിനസുകൾ അഭിമുഖീകരിക്കുന്ന സൈബർ സുരക്ഷാ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാൻ ഈ പുതിയ സംവിധാനത്തിന് കഴിയും. പല സ്ഥാപനങ്ങൾക്കും സൈബര്‍ സുരക്ഷാ ഭീഷണികളെ നേരിടാനുള്ള മനുഷ്യവിഭവങ്ങളും സാങ്കേതികവിദ്യയും ഇല്ല. സൈബര്‍ ഭീഷണികളെ തടയുന്നതിനായി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസും മെഷീൻ ലേണിംഗും ഉപയോഗിക്കുന്നുണ്ട്. സ്‌പാം കോളുകളും സ്‌പാം മെസേജുകളും തടയാനായി എഐ അധിഷ്ഠിത സംവിധാനം അവതരിപ്പിച്ചതിന് പിന്നാലെയാണ് എയർടെൽ സെക്യൂർ ഇന്‍റർനെറ്റുമായി രംഗത്തെത്തിയിരിക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മഴയും കാറ്റും ; പ്രമാടത്ത് വ്യാപക നാശനഷ്ടം

0
പ്രമാടം : ശക്തമായ കൊടുംകാറ്റിൽ പ്രമാടത്ത് വ്യാപക നാശനഷ്ടം. നിരവധി...

ജോലി വാഗ്ദാനം ചെയ്ത് മൂന്നു പേരില്‍ നിന്ന് തട്ടിയത് ലക്ഷങ്ങള്‍ : സമാന...

0
തിരുവല്ല : ഖത്തര്‍, സൗദി തുടങ്ങിയ രാജ്യങ്ങളില്‍ പെട്രോളിയം ഓഫ്‌ഷോര്‍...

വിഴിഞ്ഞത്ത് ഉമ്മന്‍ചാണ്ടിയുടെ പേര് പരാമര്‍ശിക്കാത്തതില്‍ വിമര്‍ശനവുമായി ഡോ ശശി തരൂര്‍ എംപി

0
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ കമ്മീഷനിങ് ചടങ്ങില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് പരാമര്‍ശിക്കാത്തതില്‍...

ഇന്ന് ലോക മാധ്യമ സ്വാതന്ത്ര്യ ദിനം

0
തിരുവനന്തപുരം : ഇന്ന് ലോക മാധ്യമ സ്വാതന്ത്ര്യ ദിനം. ജനാധിപത്യത്തിന്‍റേയും മനുഷ്യാവകാശങ്ങളുടേയും...