ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയായ എയർടെൽ ആകർഷകമായ പ്രീപെയ്ഡ് പ്ലാനുകൾ വരിക്കാർക്ക് നൽകുന്നുണ്ട്. ജിയോയുമായി മത്സരിച്ച് പിടിച്ച് നിൽക്കാനും കൂടുതൽ വരിക്കാരെ ആകർഷിക്കാനും എയർടെല്ലിനെ സഹായിക്കുന്നതും ഈ പ്ലാനുകളാണ്. വരുമാനം വർധിപ്പിക്കണം എന്ന ലക്ഷ്വത്തോടെ പ്രവർത്തിക്കുമ്പോഴും റീചാർജ് ചെയ്യാൻ അധികം പണം മുടക്കാത്ത ആളുകൾക്കായി 200 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾ എയർടെൽ നിലനിർത്തുന്നുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം.
200 രൂപയിൽ താഴെയുള്ള പ്ലാനുകൾ
200 രൂപയിൽ താഴെ വിലയുള്ള മൂന്ന് മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ഭാരതി എയർടെൽ നൽകുന്നുണ്ട്. ആളുകൾക്ക് അവരുടെ സിം കാർഡ് ആക്ടീവ് ആയി നിലനിർത്താൻ സഹായിക്കുന്ന പ്ലാനുകളാണ് ഇവ. കുറച്ച് ഡാറ്റയും ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്നു. 155 രൂപ, 179 രൂപ, 199 രൂപ നിരക്കുകളിലാണ് ഈ പ്ലാനുകൾ ലഭ്യമാകുന്നത്. ഈ മൂന്ന് പ്ലാനുകളിലൂടെ ഉപയോക്താക്കൾക്ക് യഥാക്രമം 1 ജിബി, 2 ജിബി, 3 ജിബി എന്നിങ്ങനെയുള്ള ഡാറ്റ ആനുകൂല്യം ലഭിക്കും. ഇത് ദിവസവും ലഭിക്കുന്ന ഡാറ്റയല്ലെന്നും മൊത്തം വാലിഡിറ്റിയിലേക്ക് ലഭിക്കുന്ന ഡാറ്റയാണെന്നും ഓർക്കുക.
155 രൂപ പ്ലാൻ
എയർടെൽ നൽകുന്ന 155 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് ലഭിക്കുന്ന ഏറ്റവും മികച്ച എൻട്രിലെവൽ പ്ലാനാണ്. ഈ പ്ലാനിലൂടെ 1 ജിബി ഡാറ്റയാണ് ലഭിക്കുക. ഇത് മൊത്തം വാലിഡിറ്റി കാലയളവിലേക്കുമുള്ള ഡാറ്റ ആനുകൂല്യമാണ്. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും പ്ലാൻ നൽകുന്നുണ്ട്. ഈ പ്ലാനിന്റെ വാലിഡിറ്റി 24 ദിവസമാണ്. ഈ മൊത്തം ദിവസത്തേക്കായിട്ടാണ് ഇത്രയും ഡാറ്റ ലഭ്യമാകുന്നത്. എയർടെല്ലിന്റെ സിം ആക്ടീവ് ആയി നിലനിർത്താൻ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും വില കുറഞ്ഞ പ്ലാനാണിത്.
179 രൂപ പ്ലാൻ
155 രൂപ പ്ലാൻ നൽകുന്ന ഡാറ്റ, വാലിഡിറ്റി എന്നീ ആനുകൂല്യങ്ങൾ പോരെന്ന് തോന്നുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് 179 രൂപയുടേത്. ഈ പ്ലാനിലൂടെ 28 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുക. പ്ലാൻ 2 ജിബി ഡാറ്റയും നൽകുന്നു. മൊത്തം വാലിഡിറ്റി കാലയളവിലേക്ക് തന്നെയാണ് ഈ ഡാറ്റ ആനുകൂല്യം. പ്ലാൻ രാജ്യത്തെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും നൽകുന്നുണ്ട്. മൊത്തത്തിൽ 300 എസ്എംഎസുകളാണ് ഈ പ്രീപെയ്ഡ് പ്ലാൻ നൽകുന്നത്.
199 രൂപ പ്ലാൻ
എയർടെല്ലിന്റെ 200 രൂപയിൽ താഴെ വിലയുള്ള പ്ലാനുകളിൽ അവസാനത്തേത് 199 രൂപ പ്ലാനാണ്. ഈ പ്ലാനിലൂടെ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ലഭ്യമാണ്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 3 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്ന്. എല്ലാ നെറ്റ്വർക്കിലേക്കും 300 എസ്എംഎസുകളും പ്ലാൻ നൽകുന്നുണ്ട്. ഈ പ്ലാനിന്റെ വാലിഡിറ്റി 30 ദിവസമാണ്. ഒരു മാസം മുഴുവൻ വാലിഡിറ്റി നൽകുന്ന പ്ലാൻ അന്വേഷിക്കുന്ന ആളുകൾക്ക് 199 രൂപ പ്ലാൻ മികച്ച ഓപ്ഷനാണ്.
സെക്കന്ററി സിം കാർഡുകൾക്കുള്ള പ്ലാൻ
ഈ പ്ലാനുകളെല്ലാം നിങ്ങളുടെ സിം ആക്ടീവ് ആയി നിലനിർത്താൻ സഹായിക്കും എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. അത് കൂടാതെ നിങ്ങൾക്ക് കോളുകൾ ചെയ്യാനും കോളുകൾ എടുക്കാനും സാധിക്കും. എല്ലാ പ്ലാനുകളും ഡാറ്റയും എസ്എംഎസ് ആനുകൂല്യങ്ങളും നൽകുകയും ചെയ്യുന്നു. എയർടെൽ സിം സെക്കന്ററി കണക്ഷനായി ഉപയോഗിക്കുന്ന ആളുകൾക്ക് മുകളിൽ സൂചിപ്പിച്ച മൂന്ന് പ്ലാനുകളും മികച്ച ഓപ്ഷനുകൾ തന്നെയാണ്.