Sunday, April 20, 2025 4:04 pm

കെഎസ്ആര്‍ടിസിയില്‍ മോദിയുടെ നയമാണ് ഗതാഗതമന്ത്രിക്കെന്ന് എഐടിയുസി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിൽ ശമ്പളത്തിന് ടാർജറ്റ് നിശ്ചയിച്ച മാനേജ്മെന്‍റ് നിര്‍ദ്ദേശത്തിനെതിരെ കടുത്ത വിമര്‍ശനവുമായി എഐടിയുസി രംഗത്ത്.നിയമ വിരുദ്ധവും അശാസ്ത്രീയവുമാണിത്. രാജ്യത്ത് നിലവിലുള്ള ഒരു നിയമവും ഇതിന് അനുവാദം നൽന്നില്ല. നടപ്പാക്കാൻ പറ്റാത്തതെങ്കിലും ഒരു ഇടതു സർക്കാരിന്‍റെ കാലത്ത് തന്നെ ഇങ്ങനെ ഒക്കെ ചർച്ച ഉയർത്തിക്കൊണ്ടുവരാൻ കഴിയുന്നത് അപകട സൂചനയാണ്.

കേന്ദ്ര സർക്കാരിന്‍റെ തൊഴിൽ നിയമ ഭേദഗതികൾക്കെതിരെ ബദലുയർത്തേണ്ട മുന്നണി ഭരണത്തിൽ നിന്നാണ് അപരിഷ്കൃതവും വികലവുമായ ഇത്തരം ശബ്ദമുയർന്ന് വരുന്നത്. കെഎസ്ആര്‍ടിസിയിലെ തൊഴിലന്തരീക്ഷം തകർക്കാൻ മാനേജ്മെന്റും മന്ത്രിയും കുറെ നാളായി ഗൂഡാലോചന നടത്തിവരുകയാണ്. മാനസികമായി തൊഴിലാളിയെ എങ്ങനെ തകർത്ത്, തൊഴിൽ മടുപ്പിച്ച് മതിയാക്കിക്കാമെന്നതാണ് മാനേജ്മെന്റ് ലക്ഷ്യം. സിംഗിൾ ഡ്യൂട്ടിക്കു പിന്നിൽ മാനേജ്മെന്‍റിന്‍റെ ഈഗോയാണ്.

പാറശ്ശാലയിൽ നടപ്പിലാക്കി പൂർണ്ണ പരാജയമായി മാറി. അതിന്‍റെ നഷ്ടം ചൂണ്ടിക്കാണിക്കുമ്പോൾ പൊതു ഗതാഗതം ജന സേവനമെന്ന് മാനേജ്മെന്റ് മറുപടി പറയുന്നു. ലാഭമില്ലെങ്കിൽ ശമ്പളമില്ലെന്ന് മറുവശത്ത് പറയുകയും ചെയ്യുന്നു. മാനേജ്മെന്‍റിന്‍റെ ഇത്തരം വികല നയങ്ങൾ ഏറ്റുപിടിക്കുന്നതിലൂടെ മോദിയുടെ നയമാണ് ആന്‍റണി രാജുവിനെന്ന് മനസ്സിലാക്കുന്നു. ഈ അന്തരീക്ഷത്തിൽ തൊഴിലാളികളെയും സംഘടനകളെയും പ്രകോപിതരാക്കി പണിമുടക്കാനും സമരം ചെയ്യാനും പ്രേരിപ്പിക്കാനുള്ള അടവാണ് പിന്നിലുള്ളതെന്ന് എഐടിയുസിക്ക് കീഴിലുള്ള ട്രാൻ. എംപ്ലോയീസ് യൂണിയൻ ജനറല്‍ സെക്രട്ടറി എംജിരാഹുല്‍ കുറ്റപ്പെടുത്തി.

എന്നാല്‍ കെഎസ്ആർടിസി ടാർഗറ്റ് അടിസ്ഥാനത്തിൽ ശമ്പളമെന്നത് മാനേജ്‌മെന്റ് നിർദേശം എന്നാവർത്തിച്ചു മന്ത്രി രംഗത്ത് വന്നു. സർക്കാർ തലത്തിൽ തീരുമാനമെടുത്തിട്ടില്ല .മാനേജ്മെന്റിന് തീരുമാനമെടുക്കാൻ സ്വാതന്ത്ര്യമുണ്ട്. സർക്കാർ ഒരു നിർദേശവും നൽകിയിട്ടില്ല. സ്വയം പര്യാപ്തതയിലെത്തിക്കാൻ വേണ്ടി മാനേജ്മെന്റ് എടുത്ത തീരുമാനമാണത്. സർക്കാർ സഹായം തുടരും.സർക്കാർ ഇടപെടേണ്ട സാഹചര്യമുണ്ടായാൽ ഇടപെടും.ഗതാഗത മന്ത്രിക്ക് മോദി ശൈലിയെന്ന എഐടിയുസി പരാമർശത്തിന് മറുപടി നൽകുന്നില്ലെന്നും ആന്‍റണി രാജു പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിർമാണത്തിലെ അപാകത ; കോഴഞ്ചേരി ടി കെ റോഡിലെ ഓടയിൽ വെള്ളം കെട്ടിക്കിടന്ന്...

0
കോഴഞ്ചേരി : നിർമാണത്തിലെ അപാകത. ഓടയിൽ വെള്ളം കെട്ടിക്കിടന്നു ദുർഗന്ധം...

17 സംസ്ഥാനങ്ങളിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ

0
മലപ്പുറം: ചീട്ടുകളി സംഘത്തെ പിടികൂടാനെത്തിയ പോലീസിന്റെ വലയിലായത് 17 സംസ്ഥാനങ്ങളിൽ ഓൺലൈൻ...

ബാലസംഘം നൂറനാട് തെക്ക് മേഖലാ കമ്മിറ്റിയുടെ ഒറിയോൺ ശാസ്ത്ര സഹവാസ ക്യാമ്പ് തുടങ്ങി

0
ചാരുംമൂട് : ബാലസംഘം നൂറനാട് തെക്ക് മേഖലാ കമ്മിറ്റിയുടെ ഒറിയോൺ...

മാവേലിക്കര മിച്ചൽ ജംഗ്ഷനില്‍ അപകടക്കെണിയായി കോൺക്രീറ്റ് സ്ലാബ്

0
മാവേലിക്കര : മിച്ചൽ ജംഗ്ഷനിലെ കലുങ്കിനടിയിൽ കോട്ടത്തോട്ടിൽ കെട്ടിനിന്ന മാലിന്യം...