പത്തനംതിട്ട : പൊതുമേഖലാ സ്വകാര്യ വൽക്കരണം അവസാനിപ്പിക്കുക, പെട്രോൾ ഡീസൽ പാചകവാതക വില കുറയ്ക്കുക, കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കുക, ഭഗത് സിംഗ് എംപ്ലോയ്മെന്റ് ഗ്യാരണ്ടി ആക്ട് നടപ്പാക്കുക, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക -ഒഴിവുകൾ നികത്തുക, തൊഴിലില്ലായ്മ വേതനം 10,000 രൂപയായി വർദ്ധിപ്പിക്കുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എ.ഐ.വൈ.എഫ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ബിഎസ്എൻഎൽ ഓഫീസിനു മുൻപിൽ പ്രതിഷേധ സമരം നടത്തി.
പ്രതിഷേധ സമരം സി.പി.ഐ ജില്ലാസെക്രട്ടറി എ.പി ജയൻ ഉദ്ഘാടനം നിർവഹിച്ചു. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് ദീപു കുമാർ അധ്യക്ഷത വഹിച്ചു, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി ജി.ബൈജു, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആർ ജയൻ, സംസ്ഥാന കമ്മിറ്റി അംഗം അനീഷ് ചുങ്കപ്പാറ, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് സുഹാസ് എം ഹനീഫ്, അഖിൽ അടൂർ തുടങ്ങിയവർ സംസാരിച്ചു.