റാന്നി: ലക്ഷദ്വീപ് ജനതയുടെ ജനാധിപത്യാവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന അഡ്മിനിസ്ട്രേറ്ററെ തിരികെ വിളിക്കാന്‍ കേന്ദ്രം തയ്യാറാകണമെന്നാവശ്യപ്പെട്ടുകൊണ്ടും ദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും എ.ഐ.വൈ.എഫ് റാന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ റാന്നി ഹെഡ് പോസ്റ്റോഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി എം.വി പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് സന്തോഷ് കുര്യന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ലിജോ സാം, സി.പി.ഐ ലോക്കല്‍ സെക്രട്ടറി തെക്കേപ്പുറം വാസുദേവന്‍, വിപിന്‍ പൊന്നപ്പന്‍, പി അനീഷ് മോന്‍ എന്നിവര്‍ പ്രസംഗിച്ചു.
എ.ഐ.വൈ.എഫ് റാന്നി മണ്ഡലം കമ്മിറ്റി ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു
RECENT NEWS
Advertisment