Wednesday, July 2, 2025 10:32 pm

കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച അജീഷിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മാനന്തവാടി അതിരൂപത

For full experience, Download our mobile application:
Get it on Google Play

വയനാട് : പടമലയിൽ മരിച്ച അജീഷിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് മാനന്തവാടി അതിരൂപത. 10 ലക്ഷം രൂപയാണ് ധനസഹായമായി പ്രഖ്യാപിച്ചത്. കാട് നശിപ്പിച്ചത് നാട്ടുകാരല്ല, മാറിമാറി വന്ന സർക്കാരുകളാണ് എന്ന് മാനന്തവാടി ബിഷപ്പ് ജോസ് പൊരുന്നോടം പറഞ്ഞു. വനത്തിനെ ഓഡിറ്റിന് വിധേയമാക്കണം. അജിയുടെ മരണം അധികാരികളുടെ കണ്ണ് തുറപ്പിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു. വന്യമൃഗങ്ങൾ പതിവായി ഇറങ്ങുന്ന സാഹചര്യമാണുള്ളത്. തണ്ണീർക്കൊമ്പൻ മാനന്തവാടി ടൗണിൽ പതിവായി എത്തുന്ന സാഹചര്യമുണ്ട്. അജിയുടെ മരണം അധികാരികളുടെ കണ്ണ് തുറപ്പിക്കണം. വനത്തിനെ ഓഡിറ്റിന് വിധേയമാക്കണം. മാറി മാറി വന്ന സർക്കാർ വയനാട്ടിലെ കാടുകൾ വെട്ടി വെളുപ്പിച്ച് തേക്കും യൂക്കാലിയും നട്ട് പിടിപ്പിച്ചു. കാട് നശിപ്പിച്ചതോടെ വന്യമൃഗങ്ങൾ നാട്ടിലിറങ്ങാൻ തുടങ്ങി. കാട് നശിപ്പിച്ചത് നാട്ടുകാരല്ല, മാറിമാറി വന്ന സർക്കാരുകളാണ്. വനത്തിനെ ഓഡിറ്റ് ചെയ്യാനോ പഠിക്കാനോ സർക്കാരുകൾക്ക് സാധിച്ചിട്ടില്ല. നാടിനെയും വനത്തിനേയും വേർതിരിക്കുന്ന തരത്തിലുള്ള സംവിധാനങ്ങൾ ഒരുക്കണം.

പിടികൂടുന്ന ആനകളെ കർണാടക വനത്തിൽ വിട്ടാലും അവ തിരികെ ഇവിടേക്കെത്തും. വന്യമൃഗങ്ങളുടെ എണ്ണം വർദ്ധിച്ചു. പാശ്ചാത്യ രാജ്യങ്ങളിൽ എണ്ണം വർധിക്കുമ്പോൾ അവ നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ ഉണ്ട്. ആനയെ കൃത്യമായി കണ്ടെത്തി പിടികൂടാനുള്ള സംവിധാനം വനം വകുപ്പിന് ഇല്ല. നഷ്ടപരിഹാരം ലഭ്യമാക്കാൻ ഏകജാലക സംവിധാനം ഉണ്ടാക്കണം. അപകടമുണ്ടായിട്ട് ഇടപെടുന്ന സർക്കാരിനെ അല്ല, അപകടമുണ്ടാകാതെ നോക്കുന്ന സർക്കാരിനെയാണ് തങ്ങൾക്കിഷ്ടം എന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോന്നി ഗ്രാമപഞ്ചായത്തിൽ ‘പുഷ്പകൃഷി’ ; തൈ വിതരണ ഉത്ഘാടനം നടത്തി

0
കോന്നി : ഗ്രാമപഞ്ചായത്ത് 2025-26 സാമ്പത്തിക വർഷത്തിൽ കൃഷിഭവൻ മുഖേന നടപ്പിലാക്കുന്ന...

കൊണ്ടോട്ടിയിൽ ജോലിക്കിടയിൽ ഉയരത്തിൽ നിന്ന് വീണ് പെയിൻറിംഗ് തൊഴിലാളി മരിച്ചു

0
മലപ്പുറം : കൊണ്ടോട്ടിയിൽ ജോലിക്കിടയിൽ ഉയരത്തിൽ നിന്ന് വീണ് പെയിൻറിംഗ് തൊഴിലാളി...

ഇന്ന് 2 ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: തെക്കൻ ജാർഖണ്ഡിന് മുകളിലായി പുതിയ ചക്രവാത ചുഴി രൂപപ്പെട്ട സാഹചര്യത്തിൽ...

കൗമാരക്കാരുടെ കേരള ക്രിക്കറ്റ് ലീഗ് ; അവസരം കാത്ത് പ്രതിഭകളുടെ നീണ്ട നിര

0
വൈഭവ് സൂര്യവംശി, ആയുഷ് മാത്രെ. മീശ മുളയ്ക്കാത്ത കൗമാരക്കാരുടെ തകർപ്പൻ പ്രകടനത്തിലൂടെ...