Monday, April 14, 2025 6:21 am

മന്ത്രിമാറ്റം ചര്‍ച്ചയാക്കിയതില്‍ എ കെ ശശീന്ദ്രന് അതൃപ്തി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : മന്ത്രിമാറ്റം ചര്‍ച്ചയാക്കിയതില്‍ എ കെ ശശീന്ദ്രന് അതൃപ്തി. പാര്‍ട്ടിക്ക് മന്ത്രി വേണ്ടെന്ന നിലപാട് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും പാര്‍ട്ടിക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെടുന്നതിനെ ഉത്കണ്ഠയോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. തോമസിന് മന്ത്രിയാവാന്‍ സാധ്യതയില്ലെങ്കില്‍ താന്‍ എന്തിനു രാജിവെയ്ക്കണമെന്ന് അദ്ദേഹം ചോദിച്ചു. താന്‍ രാജിവെച്ചാല്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ എതിര്‍ക്കുന്നത് പോലെയാകും. മുഖ്യമന്ത്രിയുടെ നിലപാടിനെ താന്‍ എതിര്‍ക്കില്ലെന്ന് വ്യക്തമാക്കിയ ശശീന്ദ്രന്‍ രാജിവെയ്ക്കില്ലെന്ന നിലപാട് പരോക്ഷമായി വെളിപ്പെടുത്തി. നാട്ടില്‍ പ്രചരിക്കുന്ന പോലെ ഒരു കാര്യവും എന്‍ സി പില്‍ നടക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

തോമസ് കെ തോമസ് ദേശീയ അധ്യക്ഷനെ കാണുന്നത് അച്ചടക്കലംഘനമോ പാര്‍ട്ടിവിരുദ്ധമോ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അദ്ദേഹം എന്‍സിപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാണെന്നും അഖിലേന്ത്യ പ്രസിഡന്റിനെ കാണാനും പല കാര്യങ്ങള്‍ സംസാരിക്കാനും തികച്ചും സൗഹൃദ സന്ദര്‍ശനം നടത്താനുമുള്ള അവകാശമുണ്ട്. മന്ത്രിസ്ഥാനം സംബന്ധിച്ച കാര്യങ്ങള്‍ മുന്‍പ് പവാറുമായി ചര്‍ച്ച ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് വന്നതോടെയാണ് ഇക്കാര്യം നീണ്ടുപോയത്. ഇന്നലത്തെ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ തനിക്കറിയില്ല. ചാക്കോ, തോമസ് എന്നിവര്‍ പവാറുമായി നടത്തിയത് സ്വകാര്യ സംഭാഷണമാണ്. അസ്വാഭാവികമായി ഒന്നും നടന്നിട്ടില്ല. കേരളത്തില്‍ ഇപ്പോളിത് ചര്‍ച്ചയാക്കിയത് നല്ല കാര്യമല്ലെന്ന് ബന്ധപ്പെട്ടവര്‍ മനസിലാക്കണം. – ശശീന്ദ്രന്‍ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി ; കേരളത്തിലെ ആദ്യ ബാറ്ററി എനര്‍ജി സ്‌റ്റോറേജ് സിസ്റ്റം അടുത്ത...

0
തിരുവനന്തപുരം: സംസ്ഥാനത്തെ രാത്രികാലത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി, കേരളത്തിലെ ആദ്യ ബാറ്ററി...

തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ അഭിഭാഷകൻ പിജി മനുവിൻ്റെ പോസ്റ്റ്മോർട്ടം

0
കൊല്ലം : വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ അഭിഭാഷകൻ പിജി...

ഐപിഎൽ ത്രില്ലർ പോരിൽ മുംബൈക്ക് 12 റൺസ് ജയം

0
ഡൽഹി: അത്യന്തം ആവേശകമായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ 12 റൺസിന് തോൽപിച്ച്...

കാട്ടാനയുടെ ആക്രമണത്തിൽ 20 കാരൻ കൊല്ലപ്പെട്ടു

0
തൃശൂർ : അതിരപ്പിള്ളി മലക്കപ്പാറ അടിച്ചിൽതോട്ടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ 20 കാരൻ...