തിരുവനന്തപുരം: ബഫര്‍ സോണ്‍ വിഷയത്തില്‍ നിര്‍ണായക നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. 2019ലെ മന്ത്രിസഭാ യോഗതീരുമാനം ആവശ്യമെങ്കില്‍ പുനഃപരിശോധിക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു. വനാതിര്‍ത്തിയോട് ചേര്‍ന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവ് വരെയുളള്ള പ്രദേശങ്ങള്‍ ബഫര്‍ സോണാക്കണമെന്ന തീരുമാനമാണ് പുനഃപരിശോധിക്കുന്നത്. ജനങ്ങളുടെ ദുരിതം പരിഹരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ജനവാസ മേഖലയെ ബഫര്‍സോണില്‍ നിന്ന് ഒഴിവാക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തെ അറിയിക്കും. നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് മന്ത്രി നിലപാട് അറിയിച്ചത്. വനതാതിര്‍ത്തിയോട് ചേര്‍ന്ന് താമസിക്കുന്നവരുടെ നിരന്തര ആവശ്യത്തിലാണ് സര്‍ക്കാര്‍ അനുകൂല സമീപനം സ്വീകരിച്ചിരിക്കുന്നത്.
അതിനിടെ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ ഫണ്ട് വെട്ടിക്കുറച്ചിട്ടില്ലെന്ന് തദ്ദേശമന്ത്രി നിയമസഭയില്‍ പറഞ്ഞു. റോഡിതര ഫണ്ടില്‍ ഒരു കുറവും വരുത്തിയിട്ടില്ല. മൊത്തം തുകയും കൈമാറിയിട്ടുണ്ടെന്നും നിയമസഭയില്‍ ചോദ്യത്തിന് മറുപടി പറയവെ മന്ത്രി പറഞ്ഞു സ്വര്‍ണക്കടത്ത് വിഷയം സഭയില്‍ ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. സബ്മിഷനായി വിഷയം ഉന്നയിക്കാന്‍ പ്രതിപക്ഷ നേതാവ് നോട്ടീസ് നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി വിഷയത്തില്‍ മറുപടി നല്‍കും.