കോഴിക്കോട് : ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ കെഎസ്ആര്‍ടിസി ബസ് അനുവദിക്കാനാകില്ലെന്ന് ഗതാഗതമന്ത്രി എ. കെ ശശീന്ദ്രന്. സാമൂഹിക അകലം പാലിച്ച് സര്‍വീസ് നടത്താനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തമായി വാഹനമില്ലാത്തവര്‍ ട്രെയിന്‍ ടിക്കറ്റ് കിട്ടും വരെ കാത്തിരിക്കണം. ട്രെയിന്‍ സര്‍വീസുകള്‍ കൂടുതല്‍ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സ്വന്തമായി വാഹനമില്ലാത്തവര്‍ ട്രെയിന്‍ ടിക്കറ്റ് കിട്ടും വരെ കാത്തിരിക്കണം ; കെ.എസ്.ആര്.ടി.സി ബസ് അനുവദിക്കാനാകില്ലെന്ന് മന്ത്രി എ. കെ ശശീന്ദ്രന്
RECENT NEWS
Advertisment