വാരാണസി: ഭോജ്പുരി നടി ആകാന്‍ഷ ദുബെയെ സാരാനാഥിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഗായകന്‍ സമര്‍ സിങ്ങിനും സഹോദരന്‍ സഞ്ജയ് സിങ്ങിനുമെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇരുവരും രാജ്യം വിടുന്നത് തടയാന്‍ എല്ലാ വിമാനത്താവളങ്ങളിലേക്കും അവരുടെ വിശദാംശങ്ങള്‍ അയച്ചിട്ടുണ്ടെന്ന് സാരാനാഥ് പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ധര്‍മ്മപാല്‍ സിങ് പറഞ്ഞു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് ആകാന്‍ഷയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സമര്‍ സിങ്ങിനും സഞ്ജയ് സിങ്ങിനുമെതിരെ പോലീസ് കേസെടുത്തിരുന്നു.
കഴിഞ്ഞ മാസം 26നാണ് അകാന്‍ഷയെ ഹോട്ടല്‍മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. രാത്രി ഇന്‍സ്റ്റഗ്രാമില്‍ ലൈവായി പ്രത്യക്ഷപ്പെടുകയും പൊട്ടിക്കരയുകയും ചെയ്തതിനു പിന്നാലെയായിരുന്നു മരണം. യുപിയിലെ ഭദോഹി ജില്ലയിലെ പാര്‍സിപുരില്‍നിന്നുള്ള അകാന്‍ഷ മ്യൂസിക് വിഡിയോകളിലൂടെയാണു പ്രശസ്തി നേടിയത്. കസം പൈദ കര്‍ണേ വാലേ കി 2, മുജ്‌സേ ഷാദി കരോഗി, വീറോന്‍ കി വീര്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.