ഷാർജ: ദിബ്ബ അൽ ഹിസ്ൻ ഡ്രൈഡ് ഫിഷ് ആൻഡ് ഫിഷിങ് ഫെസ്റ്റിവലിന്റെ 11-ാം പതിപ്പ് സമാപിച്ചു. 30,000-ത്തിലേറെ സന്ദർശകരെത്തിയ നാലുദിവസത്തെ ഉത്സവത്തിൽ 10 ലക്ഷം ദിർഹത്തിന്റെ വിൽപ്പനനടന്നു. ഉണക്കമത്സ്യം, മത്സ്യബന്ധന ഉപകരണങ്ങൾ, സമുദ്രസുരക്ഷാ ഉപകരണങ്ങൾ എന്നിവയുടെ വിപുലമായ ശേഖരമാണ് ഉത്സവത്തിലുണ്ടായിരുന്നത്. ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (എസ്.സി.സി.ഐ.), അൽ-ഹിസ്ൻ മുനിസിപ്പൽ കൗൺസിൽ, ദിബ്ബ അൽ-ഹിസ്ൻ മുനിസിപ്പാലിറ്റി എന്നിവർ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ദിബ്ബ അൽ-ഹിസ്ന്‌ന്റെ സമ്പന്നമായചരിത്രം ആഘോഷിക്കാനും വ്യാപാരവസരങ്ങൾ വർധിപ്പിക്കാനും ഉത്സവം അവസരമൊരുക്കുന്നുണ്ടെന്ന് എസ്.സി.സി.ഐ. ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഒവൈസ് പറഞ്ഞു. വിൽപ്പനയിലും സന്ദർശകരുടെ എണ്ണത്തിലും വർഷംതോറും പുതിയ റെക്കോഡാണ് പരിപാടി സൃഷ്ടിക്കുന്നതെന്ന് ഉത്സവത്തിന്റെ സംഘാടകസമിതി ചെയർമാനും ദിബ്ബ അൽ-ഹിസ്ൻ മുനിസിപ്പാലിറ്റി ഡയറക്ടറുമായ താലിബ് അബ്ദുല്ല അൽ യഹ്യാ പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.