Wednesday, April 2, 2025 5:34 pm

അലന്റെ വെടിക്കെട്ട്, ആസ്റ്റല്‍ എറിഞ്ഞിട്ടു ; ബംഗ്ലാദേശിനെതിരായ ടി20 പരമ്പര ന്യൂസിലന്‍ഡ് തൂത്തുവാരി

For full experience, Download our mobile application:
Get it on Google Play

ഓക്‌ലന്‍ഡ്: ബംഗ്ലാദേശിനെതിരായ ടി20 പരമ്പര ന്യൂസിലന്‍ഡ് തൂത്തുവാരി. മൂന്നാം മത്സരത്തില്‍ 65 റണ്‍സിനായിരുന്നു ആതിഥേയരുടെ ജയം. മഴ കാരണം ടോസിടാന്‍ വൈകിയതിനെ തുടന്ന് 10 ഓവര്‍ മത്സരമാണ് കളിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിയ ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 141 റണ്‍സ് അടിച്ചെടുത്തു. ബംഗ്ലാദേശ് 9.3 ഓവറില്‍ 76 റണ്‍സിന് എല്ലാവരും പുറത്തായി.

നാല് വിക്കറ്റ് വീഴ്ത്തിയ ടോഡ് ആസ്റ്റലാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. മുഹമ്മദ് നയിം (19), മൊസദക് ഹുസൈന്‍ (13), സൗമ്യ സര്‍ക്കാര്‍ (10) എന്നിവര്‍ മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ രണ്ടക്കം കണ്ടത്. ലിറ്റണ്‍ ദാസ് (0), ഹുസൈന്‍ ഷാന്റോ (8), അഫീഫ് ഹുസൈന്‍ (8), മെഹദി ഹസന്‍ (0), ഷെറിഫുള്‍ ഇസ്ലാം (6), ടസ്‌കിന്‍ അഹമ്മദ് (5), നാസും അഹമ്മദ് (3) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. റുബെല്‍ ഹുസൈന്‍ (3) പുറത്താവാതെ നിന്നു. ആസ്റ്റലിന് പുറമെ ടിം സൗത്തി മൂന്ന് വിക്കറ്റ് വീഴ്ത്തി. ആഡം മില്‍നെ, ലോക്കി ഫെര്‍ഗൂസണ്‍, ഗ്ലെന്‍ ഫിലിപ്‌സ് എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.

നേരത്തെ ഫിന്‍ അലന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ന്യൂസിലന്‍ഡിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. കേവലം 29 പന്തില്‍ 71 റണ്‍സാണ് യുവതാരം അടിച്ചെടുത്തത്. മൂന്ന് സിക്‌സും പത്ത് ഫോറും അടങ്ങുന്നതായിരുന്നു അലനിന്റെ ഇന്നിങ്‌സ്. മാര്‍ട്ടിന്‍ ഗപ്റ്റില്‍ (44) മികച്ച പ്രകടനം പുറത്തെടുത്തു. ഗ്ലെന്‍ ഫിലിപ്‌സ് (14), ഡാരില്‍ മിച്ചല്‍ (11) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങല്‍. മാര്‍ക്ക് ചാപ്മാന്‍ (0) പുറത്താവാതെ നിന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ രണ്ട് ടി20കളും ന്യൂസിലന്‍ഡ് ജയിച്ചിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യം വെച്ചാണ് വഖ്ഫ് ബില്ലിനെ കോൺഗ്രസ് എതിർക്കുന്നതെന്ന് കെ സുരേന്ദ്രൻ

0
തിരുവനന്തപുരം : വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യം വെച്ചാണ് വഖ്ഫ് ബില്ലിനെ...

കോഴിക്കോട്ടെ ഈ പ്രദേശങ്ങളിൽ ജലവിതരണം മുടങ്ങും

0
കോഴിക്കോട്: ദേശീയപാത 66 ന്റെ വികസനത്തിന്റെ ഭാഗമായി മലാപ്പറമ്പ് ജംഗ്ഷനിൽ ജിക്ക...

കണ്ണൂരിൽ നിന്നും മസ്കത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ച് ഇൻഡി‍​ഗോ

0
മസ്കത്ത്: കണ്ണൂരിൽ നിന്നും മസ്കത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ച് ഇൻഡി‍​ഗോ...

വഖഫ് ബിൽ കൊണ്ടുവന്നത് കുംഭമേളയിലെ മരണസംഖ്യ മറച്ചുവെക്കാൻ : അഖിലേഷ് യാദവ്

0
ഡൽഹി: കേന്ദ്രം വഖഫ് ബിൽ കൊണ്ടുവന്നത് കുംഭമേളയിലെ മരണസംഖ്യ മറച്ചുവെക്കാനെന്ന് സമാജ്‌വാദി...