Saturday, April 19, 2025 6:36 pm

ആലപ്പുഴ കൂടുതല്‍ സുന്ദരിയാകുന്നു ; നിരവധി പദ്ധതികള്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ആലപ്പുഴയിലെ കനാലുകള്‍ നവീകരിക്കുന്നുണ്ടെങ്കിലും അതിനെ തനതായ രീതിയില്‍ സംരക്ഷിച്ചില്ലെങ്കില്‍ ആലപ്പുഴയുടെ ടൂറിസം രംഗത്തിന് മങ്ങലേല്‍ക്കുമെന്ന് മന്ത്രി ടി.എം. തോമസ് ഐസക്. കോവിഡാനന്തര കാലത്ത് ടൂറിസമാണ് ലോകം മുഴുവന്റെയും വികസനത്തിന്റെ കാതലാകുക. ആലപ്പുഴക്കും ടൂറിസം മേഖലയില്‍ മികച്ച സാധ്യതകളാണുള്ളത്. പൗരണികതയുടെ കേന്ദ്രങ്ങള്‍ വളരെയേറെ ഉള്ള ആലപ്പുഴയിലെ പഴയ തുറമുഖവും അടഞ്ഞുപോയ ഫാക്ടറികളും തുറക്കാന്‍ സാധിക്കില്ലെങ്കില്‍ പോലും മറ്റു പഴയ പാണ്ടികശാലകള്‍ ധാരാളം ഉണ്ട്. അവയും മറ്റു ചരിത്രസ്മാരകങ്ങളും പുനരുജ്ജീവിപ്പിക്കാന്‍ സാധിക്കും.

കൂടാതെ മുഖ്യമന്ത്രി പറഞ്ഞതുപോലെ കനാലുകള്‍ നവീകരിച്ചു സൂക്ഷിക്കുവാനുള്ള ഉത്തരവാദിത്വം കൂടി ആലപ്പുഴ പൈതൃകപദ്ധതിയുടെ നടത്തിപ്പുകാരായ മുസിരീസ് പ്രൊജക്റ്റിനെ ഏല്‍പ്പിക്കുവാനാണ് ആലോചിക്കുന്നതെന്നും പൈതൃക പദ്ധതിയുടെ ഉദ്ഘാടന വേദിയായ പോര്‍ട്ട് മ്യൂസിയത്തില്‍ നടന്ന ചടങ്ങില്‍ ധനകാര്യ-കയര്‍ വകുപ്പ് മന്ത്രി ഡോ ടി എം തോമസ് ഐസക്ക് പറഞ്ഞു. ചടങ്ങില്‍ ആലപ്പുഴ പൈതൃകപദ്ധതിയുടെ ലോഗോ ഡിസൈന്‍ ചെയ്തത്തിന് 1 ലക്ഷം രൂപയുടെ സമ്മാനര്‍ഹനായ അഭിഷേകിന്റെ മാതാപിതാക്കള്‍ ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.

കനാല്‍ നവീകരണത്തിന്റെ ആദ്യഘട്ടത്തില്‍ വാടക്കനാലുകളും കമ്മിഷന്‍ഡ് കനാലുകളും ഇവ രണ്ടിനെയും ബന്ധിപ്പിക്കുന്ന ക്രോസ്സ് കനാലുകളും 30 കോടി രൂപ മുടക്കില്‍ നവീകരിച്ചു. ഇനി അരികുകള്‍ കെട്ടി ബലപ്പെടുത്തല്‍ 1 കനാലുകളുടെ ഇരുവശവും ആളുകള്‍ക്ക് ഇരിക്കുന്നതിനുള്ള ഇരിപ്പിടങ്ങളും നടപ്പാതയും മറ്റു സൗകര്യങ്ങള്‍ എന്നിവയും ഒരുക്കുന്നുണ്ട് 14.02 കോടി രൂപ മുടക്കില്‍ നവീകരിച്ചു സംരക്ഷിക്കുമെന്നും ഡോ ടി എം തോമസ് ഐസക്ക് പറഞ്ഞു. കനാല്‍ നവീകരണത്തിന്റെ ഒന്നാം ഘട്ട പ്രവര്‍ത്തികളുടെ പൂര്‍ത്തികരണവും രണ്ടാം ഘട്ട പ്രവര്‍ത്തികളുടെ നിര്‍മാണോദ്ഘാടനവും നടന്ന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മിയാവാക്കി വനം ഉദ്ഘാടനചടങ്ങില്‍ ധനമന്ത്രി ഡോ ടി എം തോമസ് ഐസക്ക്, എ എം ആരിഫ് എം പി, ജില്ലാ കളക്ടര്‍ എ അലക്സാണ്ടര്‍ എന്നിവര്‍ വൃക്ഷതൈകള്‍ നട്ടു. പോര്‍ട്ട്‌ മ്യൂസിയം, കടല്‍പാലം നിര്‍മാണോദ്ഘാടനം, ബീച്ച്‌ സൈഡ് സൗന്ദര്യവല്‍ക്കരണം എന്നിവയുടെയും ശിലാസ്ഥാപനം ഇതേതുടര്‍ന്ന് അദ്ദേഹം നിര്‍വഹിച്ചു. കനാല്‍ സൈഡില്‍ നടന്ന ശിലാസ്ഥാപന ചടങ്ങില്‍ എ എം ആരിഫ് എം പി, കേരള ടൂറിസം എ ടി ജി കൃഷ്ണ തേജ, മുസീരിസ് പ്രൊജക്റ്റ്‌ എം ടി പി എം നൗഷാദ് എന്നിവര്‍ സന്നിഹിതരായി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അസമിൽ വിവിധയിടങ്ങളിലായി 71 കോടിയുടെ ലഹരിവേട്ട

0
അസം: അസമിൽ കോടികളുടെ ലഹരിവേട്ട. വിവിധ വാഹനങ്ങളിൽ കടത്തിയ 71 കോടി...

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പി വി അൻവര്‍ ഫാക്ടര്‍ ഇല്ലെന്ന് ലീഗ് നേതാവ് പി വി...

0
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പി വി അൻവര്‍ ഫാക്ടര്‍ ഇല്ലെന്ന് ലീഗ്...

സൗദിയിൽ റോഡ്​ മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച്​ മലയാളിക്ക്​ ദാരുണാന്ത്യം

0
അൽ ഖോബാർ: സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഖോബാറിൽ റോഡ്​ മുറിച്ചു...

കോന്നി ഇക്കോ ടൂറിസം ; എസ് എഫ് ഒ അനിൽ കുമാറിനെ സസ്പെന്റ് ചെയ്തു

0
കോന്നി : ഇക്കോ ടൂറിസത്തിന്റെ ചുമതലയുള്ള സെക്ഷൻ ഫോറസ്റ്റ് ഓഫീസര്‍ അനിൽ...