ആലപ്പുഴ: കോവിഡ് മൂലം മരിക്കുന്നവരുടെ മൃതദേഹം പള്ളിസെമിത്തേരികളില്‍ ദഹിപ്പിക്കാന്‍ ആലപ്പുഴ രൂപത. ജില്ലയിലെ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലാകളക്ടര്‍, ആരോഗ്യപ്രവര്‍ത്തലാര്‍ തുടങ്ങിയവരുടെ അഭ്യര്‍ത്ഥന കണക്കിലെടുത്താണ് മൃതദേഹം സംസ്ക്കരിക്കുന്നതിന് പുതിയ തീരുമാനം എടുത്തതെന്ന് ബിഷപ്പ് ജെയിംസ് ആനാപറമ്പില്‍ രൂപതാംഗങ്ങള്‍ക്കുള്ള സര്‍ക്കുലറില്‍ അറിയിച്ചു.
അതേസമയം നിലവിലെ സാഹചര്യത്തില്‍ സാധാരണ രീതിയിലുള്ള സംസ്ക്കാര കര്‍മം സെമിത്തേരിയില്‍ നടത്തുന്നത് പ്രയാസകരമാണെന്നും സര്‍ക്കാര്‍ നടപടികള്‍ക്കുശേഷം അതാത് ഇടവക സെമിത്തേരികളില്‍ മൃതദേഹം ദഹിപ്പിക്കല്‍ വഴി സംസ്ക്കരിക്കുമെന്നും ബിഷപ്പിന്റെ സര്‍ക്കുലറില്‍ പറയുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും സംസ്‌ക്കാരം.