തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജിൽ കഴിഞ്ഞ ദിവസം സമ്മാനിച്ച മുഴുവൻ ബിരുദ സർട്ടിഫിക്കറ്റുകളും തിരിച്ചുവിളിക്കാൻ കോളജ് അധികൃതർ. പരീക്ഷ പാസ്സാകാതെ സർട്ടിഫിക്കറ്റ് കിട്ടിയ വിദ്യാർഥികളിൽ നിന്നും സർട്ടിഫിക്കറ്റ് തിരികെ വാങ്ങിത്തുടങ്ങി. പരീക്ഷ പാസ്സാകാത്ത 7 പേർ ബിരുദദാന ചടങ്ങിൽ പങ്കെടുത്തതാണ് വിവാദത്തിലായത്.
തിരുവനന്തപുരം ഗവ. ആയുർവേദ കോളജിലെ ബിരുദദാന ചടങ്ങിൽ, പരീക്ഷ പാസ്സാകത്തവരും പ്രതിജ്ഞ ചൊല്ലി, ബിരുദം സ്വീകരിച്ചതിൽ ഗുരുതര വീഴ്ചയുണ്ടായെന്നാണ് ആരോഗ്യസർവകലാശാലയുടെ വിലയിരുത്തൽ. ഇതിന് പിന്നാലെയാണ് ചടങ്ങിൽ വിതരണം ചെയ്ത സർട്ടിഫിക്കറ്റ് തിരികെ ഏൽപ്പിക്കാൻ തോറ്റ കുട്ടികളോട് ആവശ്യപ്പെട്ടത്. മുഴുവൻ സർട്ടിഫിക്കറ്റുകളും തിരികെ വാങ്ങാനാണ് കോളജ് അധികൃതരുടെ തീരുമാനം. സർവകലാശാലയുടെയോ, കോളജിന്റെയോ സീൽ ഇല്ലാത്ത സർട്ടിഫിക്കറ്റാണ് ചടങ്ങിൽ വിതരണം ചെയ്തത്. എങ്കിലും, സർട്ടിഫിക്കറ്റ് ദുരുപയോഗം ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി.
സർട്ടിഫിക്കറ്റുകൾ തിരിച്ചുവാങ്ങാൻ വിസി നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് പ്രിൻസിപ്പാൾ നടപടിയെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ച കോളജിൽ സംഘടിപ്പിച്ച ബിഎഎംഎസ് വിദ്യാർഥികളുടെ ബിരുദദാന ചടങ്ങിലായിരുന്നു രണ്ടാം വർഷ പരീക്ഷ തോറ്റ വിദ്യാർഥികളും പങ്കെടുത്തത്. പരീക്ഷ പാസ്സാകാത്ത ഏഴ് പേരാണ് ബിരുദദാന ചടങ്ങിൽ പങ്കെടുത്തത്. ഇവർ പ്രതിജ്ഞ ചൊല്ലുകയും വിസിക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു
ഹൗസ് സർജൻസ് അസോസിയേഷനാണ് ചടങ്ങ് സംഘടിപ്പിച്ചതും കുട്ടികളെ പങ്കെടുപ്പിച്ചതെന്നുമാണ് പ്രിൻസിപ്പാൾ സർവകലാശാലയ്ക്ക് നൽകിയ വിശദീകരണം. ചടങ്ങിൽ വിതരണം ചെയ്തതും ഹൗസ് സർജൻസ് അസോസിയേഷൻ തയ്യാറാക്കിയ സർട്ടിഫിക്കറ്റാണെന്നും തോറ്റ കുട്ടികൾ ചടങ്ങിൽ പങ്കെടുക്കുന്നത് അറിയില്ലായിരുന്നുവെന്നുമാണ് പ്രിൻസിപ്പാൾ നൽകിയ റിപ്പോർട്ട്. പ്രിൻസിപ്പാളിന്റെ വിശദീകരണമനുസരിച്ച് തുടർ നടപടികളെടുക്കുമെന്നാണ് വിസി അറിയിക്കുന്നത്.
അഡ്വര്‍ട്ടോറിയല്‍ കവര്‍ സ്റ്റോറി
നിങ്ങളുടെ ബിസിനസ്, അതിന്റെ പ്രത്യേകതകള്‍ ലോകമെങ്ങും അറിയാന്‍ ഓണ്‍ ലൈന്‍ ചാനലില്‍ പരസ്യം ചെയ്യണം. ടി.വിയോ പത്രമോ അല്ല, വിവിധ ഉപയോഗങ്ങള്‍ക്കായി മൊബൈല്‍ ഫോണാണ് ഇന്ന് ജനങ്ങള്‍ കൊണ്ടുനടക്കുന്നത്. ലോകത്ത് എന്ത് സംഭവിച്ചാലും ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലിലൂടെ അതൊക്കെ അപ്പപ്പോള്‍ കാണുവാനും അറിയുവാനും നിങ്ങള്‍ക്ക് കഴിയുന്നു. ജില്ലയിലെ ഏറ്റവുംകൂടുതല്‍ വായനക്കാരുള്ള ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. നിലവിലുള്ള സാധാരണ പരസ്യങ്ങള്‍ക്ക് പുറമേ അഡ്വര്‍ട്ടോറിയല്‍ കവര്‍ സ്റ്റോറി കൂടി ആരംഭിച്ചിട്ടുണ്ട്. നിങ്ങളുടെ ബിസിനസ്സിനെ അല്ലെങ്കില്‍ സേവനത്തെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ഒരു വാര്‍ത്തയാണ് ഇത്. ഇതിനെപ്പറ്റി കൂടുതല്‍ അറിയാന്‍ ബന്ധപ്പെടുക. 94473 66263, 85471 98263.