മലപ്പുറം : ഭാര്യയെയും മക്കളെയും മരിച്ചനിലയില്‍ കണ്ടെത്തിയതിനു പിന്നാലെ ഭര്‍ത്താവും തൂങ്ങിമരിച്ച നിലയില്‍. രഹനയുടെ ഭര്‍ത്താവ് മുതുപുരേടത്ത് വിനേഷ് ശ്രീധരനെ ആണ് റബര്‍ മരത്തില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. അത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തുടിമുട്ടിയില്‍ വീടിന് പിന്നില്‍ ഉള്ള റബര്‍ എസ്റ്റേറ്റിലാണ് വിനേഷ് ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസം രാത്രി മുതല്‍ വിനേഷിനെ കാണാനില്ലായിരുന്നു. മൊബൈല്‍ ഫോണും ഓഫ് ചെയ്ത നിലയിലായിരുന്നു.
കുടുംബ വഴക്കിനെതുടര്‍ന്ന് ഭാര്യ രഹ്നയും മക്കളായ ആദിത്യന്‍, അനന്തു, അര്‍ജുന്‍ എന്നിവരെയും ഞായറാഴ്ച ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയിരുന്നു. കുടുംബ പ്രശ്നങ്ങള്‍ ആണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പോലീസ് പറയുന്നത്. ഇതിന് പിന്നാലെ വിനേഷിനെതിരെ ആരോപണവുമായി രഹ്നയുടെ അച്ഛന്‍ രാജന്‍ കുട്ടിയും രംഗത്ത് വന്നിരുന്നു. മകളെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും വിനേഷിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും രഹ്നയുടെ അച്ഛന്‍ രാജന്‍ കുട്ടി ആരോപിച്ചിരുന്നു. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം വിനേഷും ജീവനൊടുക്കുകയായിരുന്നു. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)