Monday, May 12, 2025 3:33 am

അഖിലേന്ത്യ അന്തർ സർവ്വകലാശാല ശരീര സൗന്ദര്യ (ബെസ്റ്റ് ഫിസിക്ക്) ചാമ്പ്യൻഷിപ്പ് സംസ്കൃത സർവ്വകലാശാലയിൽ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കാലടി : അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന അഖിലേന്ത്യ അന്തർ സർവ്വകലാശാല ശരീര സൗന്ദര്യ (ബെസ്റ്റ് ഫിസിക്ക്) ചാമ്പ്യൻഷിപ്പ് (പുരുഷ വിഭാഗം) ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. സർവ്വകലാശാലയുടെ കായിക പഠന വിഭാഗത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പിൽ രാജ്യത്തെ 91 സർവ്വകലാശാലകളിൽ നിന്നായി 350 മത്സരാർത്ഥികളാണ് പങ്കെടുക്കുന്നത്. വൈകിട്ട് 5.30ന് സർവ്വകലാശാല ആസ്ഥാനത്ത് നിന്നും കാലടി ടൗൺ ചുറ്റി നടത്തിയ വർണ്ണാഭമായ ഘോഷയാത്രയിൽ വിവിധ സർവ്വകലാശാലകളിൽ നിന്നുമെത്തിയ മത്സരാർത്ഥികളും പരിശീലകരും ടീം മാനേജർമാരും കായിക പഠന വിഭാഗം ഉൾപ്പെടെയുള്ള സർവ്വകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെ വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരും പങ്കെടുത്തു.

വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി ഘോഷയാത്രയുടെ ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിച്ചു. സിൻഡിക്കേറ്റ് അംഗങ്ങളായ പ്രൊഫ. എം. സത്യൻ, പ്രൊഫ. ലിസ്സി മാത്യു, ആർ. അജയൻ, രജിസ്ട്രാർ ഡോ. മോത്തി ജോർജ്, ഫിനാൻസ് ഓഫീസർ സിൽവി കൊടക്കാട്ട്, കായിക പഠന വിഭാഗം മേധാവി പ്രൊഫ. ദിനു എം. ആർ., അർജ്ജുന അവാർഡ് ജേതാവ് ടി. വി. പോളി, വിദ്യാർത്ഥി സേവന വിഭാഗം ഡയറക്ടർ ഡോ. വി. കെ. ഭവാനി, ജോയിന്റ് രജിസ്ട്രാർ സുഖേഷ് കെ. ദിവാകർ, കായിക പഠന വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ലൂക്കോസ് ജോർജ്ജ് എന്നിവർ ഘോഷയാത്രയ്ക്ക് നേതൃത്വം നല്കി. തുടർന്ന് വൈകിട്ട് ഏഴിന് ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ കലാ സാംസ്കാരിക പരിപാടികൾ നടന്നു.

നാളെ(മാർച്ച് എട്ട്) വൈകിട്ട് ആറിന് പ്രാഥമിക റൗണ്ട് മത്സരങ്ങൾ ആരംഭിക്കും. വൈകിട്ട് 7.30ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ ചാമ്പ്യൻഷിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കും. റോജി എം. ജോൺ എം.എൽ.എ. അധ്യക്ഷനായിരിക്കും. വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി മുഖ്യപ്രഭാഷണം നിർവ്വഹിക്കും. അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ് നിരീക്ഷകൻ ഡോ. ജോ ജോസഫ്, സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. എം. സത്യൻ, അഡ്വ. കെ. എസ്. അരുൺകുമാർ, ആർ. അജയൻ, രജിസ്ട്രാർ ഡോ. മോത്തി ജോർജ്, കാലിക്കറ്റ് സർവ്വകലാശാല ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം ഡയറക്ടർ ഡോ. സക്കീർ ഹുസൈൻ വി. പി., കായിക പഠന വിഭാഗം മേധാവി പ്രൊഫ. ദിനു എം. ആർ. എന്നിവർ പ്രസംഗിക്കും. മാർച്ച് ഒമ്പത് വൈകിട്ട് ആറിന് ഫൈനൽ റൗണ്ട് മത്സരങ്ങൾ ആരംഭിക്കും. രാത്രി എട്ടിന് നടക്കുന്ന സമാപന സമ്മേളനത്തിൽ വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി സമ്മാനദാനം നിർവ്വഹിക്കും. ചാമ്പ്യൻഷിപ്പിൽ എട്ട് ശരീരഭാര വിഭാഗങ്ങളിലായി ആദ്യ മൂന്ന് സ്ഥാനം നേടുന്നവർക്ക് മെഡലുകളും ട്രോഫികളും സമ്മാനിക്കും. കൂടാതെ വിവിധ വിഭാഗങ്ങളിൽ നിന്നും ‘ചാമ്പ്യൻ ഓഫ് ചാമ്പ്യൻസ്’ ആയി തെരഞ്ഞെടുക്കപ്പെടുന്ന മത്സരാർത്ഥികളെ പ്രത്യേകമായി ആദരിക്കും. ഓവറോൾ പ്രകടനം കാഴ്ചവെയ്ക്കുന്ന സർവ്വകലാശാലകൾക്ക് ട്രോഫികൾ സമ്മാനിക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ചു

0
തിരുവനന്തപുരം: നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ചു. അഴിക്കോട് സ്വദേശി ആഷിർ...

പാലക്കാട് നന്ദിയോടിൽ വീടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ അമ്മയ്ക്കും മകനും പരിക്ക്

0
പാലക്കാട്: പാലക്കാട് നന്ദിയോടിൽ വീടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ അമ്മയ്ക്കും മകനും പരിക്ക്. നന്ദിയോട്...

പാകിസ്താനിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ 100ഓളം ഭീകരരെ വധിച്ചുവെന്ന് സൈന്യം

0
ദില്ലി : പാകിസ്താനിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ 100ഓളം...

എം.ജി കണ്ണന് കെ.സി. വേണുഗോപാൽ എം.പി ആദരാഞ്ജലികൾ അർപ്പിച്ചു

0
പത്തനംതിട്ട : അന്തരിച്ച ഡി.സി സി വൈസ് പ്രസിഡന്റ് എം.ജി കണ്ണന്...