ലുധിയാന: ലുധിയാനയിൽ നടന്ന ഓൾ ഇന്ത്യ എസ്.ബി.ഐ എംപ്ലോയീസ് അസോസിയേഷൻ (എഐബിഇഎ) നാലാം ദേശീയ സമ്മേളനം സമാപിച്ചു. സമ്മേളനത്തിൽ കേരളത്തിൽ നിന്നും 112 പേരുൾപ്പെടെ 900ലധികം പ്രതിനിധികൾ പങ്കെടുത്തു. പൊതുസമ്മേളനം എ.ഐ.ബി.ഇ.എ ജനറൽ സെക്രട്ടറി സി എച്ച് വെങ്കടാചലം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നരേഷ് ഗൗർ അധ്യക്ഷത വഹിച്ചു. പഞ്ചാബ് അഗ്രി. യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സത്ബീർ സി ങ് ഗോസൽ, എഐബിഇഎ പ്രസിഡന്റ് രാജൻ നഗർ, കർഷക കമ്മിഷൻ ചെയർമാൻ ഡോ. സുഖ്‌പാൽ സിങ്, ബാന്ത് ബ്രാർ, ലളിത ജോഷി എന്നിവർ പ്രസംഗിച്ചു.
പ്രതിനിധി സമ്മേളനം പഞ്ചാബ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ പ്രസിഡന്റ് എസ് കെ ഗൗതം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കെ എസ് കൃഷ്ണ റിപ്പോർട്ടും ട്രഷറർ വി അനിൽ കുമാർ കണക്കുകളും അവതരിപ്പിച്ചു. എസ്.ബി.ഐയിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, കൃഷി, ചെറുകിട വ്യവസായങ്ങൾക്ക് കൂടുതൽ ധനകാര്യ സേവന സഹായങ്ങളെത്തിക്കുക, സാമ്പത്തിക-തൊഴിൽ-ബാങ്കിങ് പരിഷ്കാരങ്ങളിലെ ക്ഷേമ-വികസന വിരുദ്ധ നയപരിപാടികൾ പിൻവലിക്കുക, ബാങ്കിലെ തൊഴിൽശക്തിയുടെ ആവശ്യങ്ങൾ നടപ്പാക്കുക എന്നീ ആവശ്യങ്ങളടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.
പുതിയ ചെയർമാനായി നരേശ് ഗൗർ, പ്രസിഡന്റായി നർകേസർ റായ് (ഇരുവരും പഞ്ചാബ്), ജനറൽ സെക്രട്ടറിയായി വി അനിൽകുമാർ (കേരളം) എന്നിവരെ തെരഞ്ഞെടുത്തു. കേരളത്തിൽ നിന്ന് കെ എസ് കൃഷ്ണ, എസ് ബി നിർമ്മല, സുരേഷ് കുമാർ, ടി പി പ്രദീപ്(വൈസ് പ്രസിഡന്റ്മാർ), സന്തോഷ് സെബാസ്റ്റ്യൻ (ഡെപ്യൂട്ടി ജനറൽ സെക്രട്ടറി), എം പി വിജേഷ് (ട്രഷറർ) അനിഷ് കൃഷ്ണൻ, സാജൻ തോമസ്, സെബാസ്റ്റ്യൻ കെ ആർ(സെക്രട്ടറി) എന്നിവരും ഭാരവാഹികളാണ്.