സ്മാര്‍ട്ട് വാച്ചുകളുടെ കാലം കഴിയുന്നതാണ് ഈ സ്മാര്‍ട്ട് റിങിന്റെ വരവ്. സ്മാര്‍ട്ട് റിങ് പുറത്തിറക്കാനൊരുങ്ങിയിരിക്കുകയാണ് ഇന്ത്യന്‍ ഇലക്‌ട്‌ട്രോണിക് ഗാഡ്ജറ്റ്‌സ് നിര്‍മ്മാതക്കളായ ബോട്ട്. നിരവധി ഫീച്ചറുകളാണ് സ്മാര്‍ട്ട് റിങില്‍ അടങ്ങിയിരിക്കുന്നത്. നേരത്തെ സാംസങ് സ്മാര്‍ട്ട് റിങ് നിര്‍മ്മിക്കുന്നു എന്ന് ഒരു വാര്‍ത്ത പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ബോട്ടിന്റെ നീക്കം. സാധാരണക്കാര്‍ക്ക് താങ്ങാനാകുന്ന വിലയിലാണ് സ്മാര്‍ട്ട് റിങ് വില്‍പ്പനക്കെത്തുക.
സ്‌ലിക്ക് ഡിസൈനോടെയായിരിക്കും റിങ് പുറത്തിറങ്ങുക. ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കാനായി സെറാമിക്, മെറ്റല്‍ ബില്‍ഡും ഉണ്ടായിരിക്കുമെന്നും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. ഭാരം കുറഞ്ഞ റിങിന്റെ ഉള്‍വളത്ത് ബോട്ടിന്റെ ലോഗോയും ഉണ്ടായിരിക്കുന്നതാണ്. ടച്ച് നിയന്ത്രണങ്ങളും സ്മാര്‍ട്ട് റിങില്‍ ഉണ്ടായിരിക്കുന്നതാണ്. ബോട്ട് റിങിന്റെ ആപ്പുമായി ബന്ധിപ്പിച്ചായിരിക്കും റിങിന്റെ പ്രവര്‍ത്തനം.
ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് സാധാരണ സ്മാര്‍ട്ട് വാച്ചുകളില്‍ കാണുന്ന പ്രധാന ഫീച്ചറുകള്‍ എല്ലാം തന്നെ സ്മാര്‍ട്ട് റിങില്‍ ഉണ്ടായിരിക്കും. എന്നാല്‍ സ്മാര്‍ട്ട് വാച്ചിനെ അപേക്ഷിച്ച് സ്മാര്‍ട്ട് റിങിന്റെ ഉപയോഗം വളരെ ലളിതമായിരിക്കും. ഹൃദയമിടിപ്പ് സെന്‍സര്‍, SpO2 സെന്‍സര്‍, ഒരു സ്ലീപ്പ് ട്രാക്കര്‍, പിരീഡ് ട്രാക്കര്‍ എന്നിവയാണ് സ്മാര്‍ട്ട് റിങിന്റെ എടുത്തുപറയേണ്ട പ്രധാന സവിശേഷതകള്‍. ഉപഭോക്താക്കളുടെ ശരീര താപനില അറിയാനും റിങില്‍ ഫീച്ചര്‍ ഉണ്ടാകും.
നിങ്ങളുടെ ഉറക്കം റിങ് ട്രാക്ക് ചെയ്യുമ്പോള്‍ നിങ്ങള്‍ ഉറങ്ങുന്ന രീതിയും ഉറങ്ങിയ മുഴുവന്‍ സമയവും ഉറക്കത്തിനിടെ ഉണ്ടായ അസ്വസ്ഥതകള്‍, നേരീയ ഉറക്കമാണോ അതോ ഗാഢനിദ്രയാണോ എന്നിവയെല്ലാം രേഖപ്പെടുത്തുന്നതാണ്. സ്ത്രീകള്‍ക്ക് ആര്‍ത്തവ ചക്രം ട്രാക്ക് ചെയ്യാനും റിമൈന്‍ഡ് ചെയ്യാനും ഉള്ള ഫീച്ചറും റിങില്‍ ഉണ്ടായിരിക്കുന്നതാണ്. നിങ്ങളുടെ ആക്ടിവിറ്റി ട്രാക്ക് ചെയ്യുമ്ബോള്‍ എല്ലാ പ്രവര്‍ത്തികളും അതില്‍ ഉള്‍പ്പെടുന്നുണ്ട്. നടത്തം, സ്റ്റെപ്പ് കയറല്‍, ഓട്ടം എന്നിങ്ങനെ.
സാധാരണ സമയത്തെ ഹൃദയമിടിപ്പും നിങ്ങള്‍ വ്യായാമം ചെയ്യുമ്ബോള്‍ ഉണ്ടാകുന്ന ഹൃദയമിടിപ്പും വേര്‍തിരിച്ച് താരതമ്യം ചെയ്യാനുള്ള സൗകര്യവും റിങില്‍ ഉണ്ടായിരിക്കുന്നതാണ്. എസ്പിഒ2 മോണിറ്ററിംഗ് സൗകര്യം ഉള്ളതിനാല്‍ രക്തത്തിലെ ഓക്‌സിജന്റെ അളവ് സംബന്ധിച്ച കണക്കുകളും ഉപഭോക്താക്കള്‍ക്ക് അറിയാന്‍ സാധിക്കുന്നതാണ്. എന്തെങ്കിലും അസ്വഭാവികത ഉണ്ടെങ്കില്‍ അത് മുന്‍കൂട്ടി അറിയാന്‍ ഇതിലൂടെ സാധിക്കും.
സ്മാര്‍ട്ട് വാച്ചിന് സമാനമായി നിങ്ങളുടെ സൈക്കിള്‍ യാത്ര, ജോഗിങ് എന്നിവ ട്രാക്ക് ചെയ്യാനും സാധിക്കുന്നതാണ്. നിങ്ങള്‍ പിന്നിട്ട ദൂരം, എത്ര കലോറി നശിപ്പിച്ചും എന്നിവയെല്ലാം സ്മാര്‍ട്ട് റിങിലൂടെ അറിയാന്‍ സാധിക്കും. റിങിന്റെ വില പുറത്തുവിട്ടിട്ടില്ലെങ്കിലും സാധാരണക്കാര്‍ക്ക് സ്വന്തമാക്കാവുന്ന വിലയിലായിരിക്കും സ്മാര്‍ട്ട് റിങ് എത്തുക. ഫ്‌ലിപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങി പ്രധാന ഓണ്‍ലൈന്‍ സൈറ്റുകളിലൂടെ റിങ് അധികം വൈകാതെ വില്‍പനയ്ക്ക് എത്തും.
സ്മാര്‍ട്ട് റിങുകള്‍ വിപണിയിലെത്തി തുടങ്ങിയാല്‍ സ്മാര്‍ട്ട് വാച്ചുകള്‍ക്ക് നിലവില്‍ ഉള്ള ആധിപത്യം അവസാനിക്കാന്‍ സാധ്യത ഉണ്ട്. കാരണം വാച്ച് കെട്ടുന്നതിലും കംഫര്‍ട്ടബിള്‍ ആണ് ഒരു മോതിരം ധരിക്കുക എന്നത്. മാത്രമല്ല സ്മാര്‍ട്ട് വാച്ചുകളില്‍ അടങ്ങിയിരിക്കുന്ന എല്ലാ ഫീച്ചറുകളും സ്മാര്‍ട്ട് റിങുകളിലും അടങ്ങിയിരിക്കുന്നുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033