തിരുവനന്തപുരം: സംസ്ഥാനത്തെ ജ്വല്ലറികളെല്ലാം ഇന്ന് സ്വർണോത്സവം ആഘോഷിച്ചു. അക്ഷയ തൃതീയയോട് അനുബന്ധിച്ച് വൻ തിരക്കാണ് കേരളത്തിലെ എല്ലാ ജ്വല്ലറികളിലും അനുഭവപ്പെട്ടത്. ഈദ് ആഘോഷം കൂടിയായതോടെ ജ്വല്ലറികളിലേക്ക് ഉപഭോക്താക്കളുടെ ഒഴുക്കായിരുന്നു. സ്വർണാഭരണങ്ങൾ വാങ്ങാൻ ശുഭ ദിനമായാണ് അക്ഷയതൃതീയ ദിനത്തെ കണക്കാക്കുന്നത്. അതിനാൽത്തന്നെ രാജ്യത്തെ ഏറ്റവും ഉയർന്ന ഒറ്റദിന വ്യാപാരം നടക്കുന്നത് അക്ഷയ തൃതീയ നാളിലാണ്.
സ്വർണവിലയിൽ കഴിഞ്ഞ വർഷത്തേക്കാൾ 18 ശതമാനം വർദ്ധനവ് ഉണ്ടായിട്ട് പോലും ഉപഭോക്താക്കളുടെ എണ്ണം ഉയരുകയാണ് ചെയ്തതെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ട്രഷറർ അഡ്വ.എസ്.അബ്ദുൽ നാസർ മാധ്യമങ്ങളോട് പറഞ്ഞു. സ്വർണാഭരണ വിപണിയിൽ സന്ധ്യ കഴിഞ്ഞും വ്യാപാരം തുടരുകയാണ്. ജ്യോതിശാസ്ത്ര പ്രകാരം ഈ വർഷത്തിലെ അക്ഷയതൃതീയ മുഹൃത്തം ഏപ്രിൽ 22 ന് തുടങ്ങി 23 ന് അവസാനിക്കുന്നതിനാൽ 2 ദിവസമായാണ് അക്ഷയതൃതീയ ആഘോഷിക്കുന്നത്.
7 ലക്ഷത്തോളം ഉപഭോക്താക്കളാണ് ഇന്ന് കേരളത്തിലെ 12000 ഓളം സ്വർണ വ്യാപാരശാലകളിലേക്കെത്തിച്ചേർന്നത്. ഇന്ന് കൂടുതലും ലൈറ്റ് വെയിറ്റ് ആഭരണങ്ങളുടെ വിൽപനയാണ് നടന്നതെന്ന് അബ്ദുൽ നാസർ മാധ്യമങ്ങളോട് പറഞ്ഞു. സ്വർണ നാണയങ്ങളോടൊപ്പം തന്നെ ഡയമണ്ട്, വെള്ളി, പ്ലാറ്റിനം ആഭരണങ്ങളുടെയും വിൽപന നടന്നതായി അദ്ദേഹം പറഞ്ഞു.
ആദ്യ ദിവസം തന്നെ കഴിഞ്ഞ വർഷത്തെക്കാൾ 20 ശതമാനത്തിലധികം വ്യാപാരം നടന്നതായാണ് റിപ്പോർട്ട്. ഇന്ന് സ്വർണവില കുറഞ്ഞതും വ്യാപാരത്തോത് ഉയർത്തി. നാളെയും സ്വർണോത്സവം തുടരും. അക്ഷയ തൃതീയ മുഹൂർത്തം നാളെയും ഉള്ളതിനാൽ സാധാരണ പ്രവർത്തി സമയത്തിനേക്കാൾ മുൻപ് തന്നെ ജ്വല്ലറികൾ പ്രവർത്തിച്ച് തുടങ്ങുമെന്ന് എസ്.അബ്ദുൽ നാസർ പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033