നിയമങ്ങളിൽ യാത്രക്കാർക്ക് സൗകര്യപ്രദമായ ഒട്ടേറെ പുതിയ മാറ്റങ്ങൾ ഐആർസിടിസി കൊണ്ടുവന്നിട്ടുണ്ട്. ഇപ്പോൾ ട്രെയിൻ ടിക്കറ്റ് റദ്ദാക്കാൻ ബുദ്ധിമുട്ടില്ല. അധിക നിരക്ക് നൽകാതെ തന്നെ യാത്രാ തീയതിയിൽ മാറ്റം വരുത്താനുമാകും. നേരത്തെ യാത്രക്കായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് തീയതി മാറിയാലും യാത്ര ചെയ്യാനാകുമെന്നത് ആശ്വാസകരമാണ്. ക്യാൻസൽ ചെയ്യാതെ തന്നെ ടിക്കറ്റ് ഉപയോഗിക്കാം. ട്രെയിൻ പുറപ്പെടുന്നതിന് ഏകദേശം 48 മണിക്കൂർ മുമ്പ് റിസർവേഷൻ കൗണ്ടറിൽ ടിക്കറ്റ് സറണ്ടർ ചെയ്താൽ മതിയാകും.
ടിക്കറ്റ് നൽകിയ ശേഷം പുതിയ യാത്രാ തീയതി അറിയിക്കാം. ടിക്കറ്റ് ഉയർന്ന ക്ലാസിലേക്ക് മാറ്റണമെങ്കിൽ അതിനുമാകും. യാത്രക്കാരന്‍റെ അഭ്യർത്ഥന ലഭിച്ചാൽ റെയിൽവേ യാത്ര തീയതിയിൽ ഉൾപ്പെടെ ആവശ്യമായ മാറ്റങ്ങൾ വരുത്തും. തീയതി മാറ്റുന്നതിന് അധിക നിരക്ക് ഈടാക്കില്ല. എങ്കിലും സെക്കൻഡ് ക്ലാസിൽ നിന്ന് ഫസ്റ്റ് ക്ലാസിലേക്കാണ് ടിക്കറ്റ് മാറ്റുന്നതെങ്കിൽ നിരക്ക് ഫസ്റ്റ് ക്ലാസ് താരിഫിന് അടിസ്ഥാനമായിയായിരിക്കും.
അതുപോലെ മറ്റൊരാൾ നൽകിയ ടിക്കറ്റിലും ഇപ്പോൾ യാത്ര ചെയ്യാനാകും. ഇതിനായി കുടുംബാംഗങ്ങളിൽ ആരെങ്കിലും ട്രെയിൻ യാത്രക്ക് ടിക്കറ്റ് എടുത്തിട്ടുണ്ടെന്ന് കരുതുക. ആ വ്യക്തിക്ക് യാത്ര ചെയ്യാൻ കഴിയില്ലെങ്കിൽ ഈ ടിക്കറ്റ് ഉപയോഗിച്ച് മറ്റൊരാൾക്ക് യാത്ര ചെയ്യാം. ടിക്കറ്റ് റദ്ദാക്കുന്നതിനുള്ള ചാർജ് ഈടാക്കില്ല.
രാത്രിയിൽ സമാധാനമായി ഉറങ്ങാം
വന്ദേ ഭാരത്, രാജധാനി ഉൾപ്പെടെ എല്ലാ ട്രെയിനുകളിലും ഇനി യാത്രക്കാർക്ക് സമാധാനമായി ഉറങ്ങാൻ ആകും. രാത്രി സമയങ്ങളിൽ യാത്രക്കാർ ട്രെയിനിൽ ഘടിപ്പിച്ച നൈറ്റ് ലാമ്പ് ഒഴികെയുള്ള ലൈറ്റുകളൊന്നും ഉപയോഗിക്കരുതെന്നാണ് ഒരു നിർദേശം. ഉച്ചത്തിലുള്ള മൊബൈൽ ഫോൺ സംഭാഷണങ്ങൾ പാടില്ല. ട്രെയിൻ സീറ്റുകളിലോ കമ്പാർട്ടുമെൻറുകളിലോ കോച്ചുകളിലോ ഇരിക്കുമ്പോൾ യാത്രക്കാർക്ക് അവരുടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ സംസാരിക്കാൻ അനുവാദമില്ല.
ഇയർഫോണില്ലാതെ ഉച്ചത്തിൽ സംഗീതം കേൾക്കരുത്. രാത്രി 10 മണിക്ക് ശേഷം യാത്രക്കാർക്ക് ഉറക്കെ സംസാരിക്കാനാകില്ല. അതുപോലെ ലോവർ ബർത്തിലെ യാത്രക്കാർക്ക് സീറ്റ് നിവർത്താനുമാകും. രാത്രി 10 മണിക്ക് ശേഷം ട്രെയിനിൽ ഭക്ഷണം നൽകാനാവില്ല. അതേസമയം ഇ-കാറ്ററിംഗ് സേവനങ്ങൾ ഉപയോഗപ്പെടുത്തി രാത്രി ട്രെയിനിൽ ഭക്ഷണമോ ലഘുഭക്ഷണമോ മുൻകൂട്ടി ഓർഡർ ചെയ്യാം. ടിക്കറ്റ് എക്സാമിനർമാർ രാത്രി 10 മണിക്ക് ശേഷം യാത്രക്കാരുടെ ടിക്കറ്റ് പരിശോധിക്കാനുമാകില്ല.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033