Friday, May 9, 2025 6:05 pm

ഇലന്തൂർ സർവ്വീസ് സഹകരണ ബാങ്കിൽ ക്രമക്കേടെന്ന് ആരോപണം ; വ്യാപക പ്രതിഷേധവുമായി യു ഡി എഫ്

For full experience, Download our mobile application:
Get it on Google Play

ഇലന്തൂർ: ഇലന്തൂർ സർവ്വീസ് സഹകരണ ബാങ്കിൽ വൻ അഴിമതി നടക്കുന്നതായി ആരോപിച്ച് യു ഡി എഫ് പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ബാങ്കിന് മുന്നിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ഇലന്തൂർ ആശുപത്രി ജംഷന് മുന്നിൽ നിന്നും ആരംഭിച്ച മാർച്ച് ഇലന്തൂർ സർവ്വീസ് സഹകരണ ബാങ്കിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ്ണ മുൻ ഡി സി സി പ്രസിഡൻ്റ് പി മോഹൻരാജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ ഇടത് മുന്നണി പ്രവർത്തകർക്ക് കൊള്ളയടിക്കാനുള്ള സ്ഥാപനങ്ങളാക്കി മാറ്റിയ അവസ്ഥയാണുള്ളതെന്ന് ഉത്ഘാടന പ്രസംഗത്തിൽ മോഹൻരാജ് ആരോപിച്ചു. പാടശേഖരസമിതികൾക്ക് വായ്പ്പയായി 35 ലക്ഷം രൂപ അനുവദിച്ചതിലും വൻ ക്രമക്കേടാണ് നടന്നിട്ടുള്ളത്. ബാങ്ക് വായ്പ്പ നൽകിയതായി പറയുന്നുണ്ടെങ്കിലും അംഗീകൃത പാടശേഖര സമിതികൾ ആരും വായ്പ്പ എടുത്തിട്ടില്ലെന്നും അന്നത്തെ ഭരണ സമിതിയും സെക്രട്ടറിയും ഈ തുകക്ക് ഉത്തരവാദികളാണെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രസിഡൻ്റായിരുന്ന പി ആർ പ്രദീപ് ആത്മഹത്യ ചെയ്ത ശേഷം ബിജു എന്ന ആളാണ് പ്രസിഡൻ്റായതെന്നും എന്നാൽ ഇദ്ദേഹവും രാജിവക്കുകയും ഇപ്പോൾ പ്രസിഡൻ്റ് ആരാണെന്ന് സഹകാരികൾക്ക് പോലും അറിയാൻ കഴിയാത്ത അവസ്ഥയാണുള്ളതെന്നും യു ഡി എഫ് പഞ്ചായത്ത് കൺവീനർ ജോൺസ് യോഹന്നാൻ പറഞ്ഞു. വളം ഡിപ്പോയിലെ ജീവനക്കാരൻ 15 ലക്ഷത്തോളം രൂപ തിരിമറി നടത്തിയതോടെ വളം ഡിപ്പോയുടെ പ്രവർത്തനവും നിലച്ച അവസ്ഥയാണുളളതെന്നും ജോൺസ് യോഹന്നാൻ ആരോപിച്ചു. യു ഡി എഫ് പഞ്ചായത്ത് കമ്മറ്റി ചെയർമാൻ പി എം ജോൺസൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ആർ എസ് പി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം തോമസ് ജോസഫ് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ജെറീ മാത്യു സാം, ഡിസിസി ജനറൽ സെക്രട്ടറി എം എസ് സിജു, ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ കെ ജി റജി, മണ്ഡലം പ്രസിസൻ്റ് കെ പി മുകുന്ദൻ ,യു.ഡി.എഫ്.മണ്ഡലം കൺവീനർ ജോൺസ് യോഹന്നാൽ,ബ്ലോക്ക് മെമ്പർ അജി അലക്സ്,കേരളാ കോൺഗ്രസ് മണ്ഡലം ചെയർമാൻ ബാബുക്കുട്ടൻ,മൈനോറിറ്റി കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റ് റെജി വാര്യാപുരം ,വാർഡ് മെമ്പറൻമാരായ വിൻസൺ ചിറക്കാല,ഇന്ദിരാ ദേവി ഇ.എ., ജയശ്രീ മനോജ്,മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സതീ ദേവി എന്നിവർ പ്രസംഗിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

24 നഗരങ്ങൾ ലക്ഷ്യമിട്ട് പാകിസ്താൻ അയച്ച ഡ്രോണുകൾ ഇന്ത്യൻ സൈന്യം തകർത്തുവെന്ന് റിപ്പോർട്ട്

0
ന്യൂഡൽഹി: ജമ്മു ഉൾപ്പെടെ വിവിധ ഇന്ത്യൻ മേഖലയിലേക്ക് മിസൈലുകൾ തൊടുത്ത് പാകിസ്താൻ...

കെഎസ്ആർടിസി ബസിൽ ബൈക്ക് ഇടിച്ചുകയറി ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

0
ചാലക്കുടി: തൃശൂരിൽ പുതുക്കാട് സ്റ്റാന്‌റിന് മുൻപിൽ കെഎസ്ആർടിസി ബസിൽ ബൈക്ക് ഇടിച്ചുകയറി...

കെഎസ്ആർടിസിക്ക് സംസ്ഥാന സർക്കാർ സഹായമായി 103.24 കോടി രൂപ കൂടി അനുവദിച്ചു

0
തിരുവനന്തപുരം: കെഎസ്ആർടിസിക്ക് സംസ്ഥാന സർക്കാർ സഹായമായി 103.24 കോടി രൂപ കൂടി...

ഇന്ത്യ – പാകിസ്ഥാൻ സംഘർഷം ; പ്രത്യേകം പ്രാർത്ഥന നടത്താൻ മലങ്കര ഓർത്തഡോക്സ് സഭ...

0
തിരുവനന്തപുരം: ഇന്ത്യ - പാകിസ്ഥാൻ സംഘർഷം ശക്തമാകുന്ന സാഹചര്യത്തിൽ ഞായറാഴ്ച്ച രാജ്യത്തിനായി...