Tuesday, April 29, 2025 9:45 am

11കാരിയെ യാത്രക്കിടെ ഉപദ്രവിച്ചെന്ന് ആരോപണം ; റെയിൽവേ ജീവനക്കാരനെ മർദ്ദിച്ചുകൊന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: യാത്രക്കിടെ 11കാരിയെ ഉപദ്രവിച്ചു എന്നാരോപിച്ച് റെയിൽവേ ഗ്രൂപ്പ് ഡി ജീവനക്കാരനായ യുവാവിനെ യാത്രികർ മർദ്ദിച്ചുകൊന്നു. ബിഹാറിൽ നിന്ന് ദില്ലിയിലേക്കുള്ള ഹംസഫർ എക്സ്പ്രസിൽ യുപിയിൽ വെച്ചായിരുന്നു സംഭവം. പ്രശാന്ത് കുമാർ എന്നയാളാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ബിഹാറിലെ ഒരു സ്റ്റേഷനിൽ നിന്ന് രാത്രി 11.30നാണ് പ്രശാന്ത് ട്രെയിനിൽ കയറിയത്. 11 വയസുകാരിയായ ഒരു പെൺകുട്ടി അപ്പോൾ അടുത്ത സീറ്റിലുണ്ടായിരുന്നു. യാത്രക്കിടെ പ്രശാന്ത് ഈ പെൺകുട്ടിയെ തന്റെ സീറ്റിൽ ഇരുത്തി. പിന്നീട് കുട്ടിയുടെ അമ്മ ബാത്ത്റൂമിൽ പോയ സമയത്ത് പ്രശാന്ത് കുട്ടിയെ ഉപദ്രവിച്ചുവെന്നാണ് ആരോപണം.

അമ്മ മടങ്ങിവന്നപ്പോൾ പെൺകുട്ടി അമ്മയുടെ അടുത്തേക്ക് ഓടിച്ചെന്ന് അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞു. കുട്ടി അമ്മയെ ബാത്ത്റൂമിലേക്ക് കൊണ്ടുപോയി എന്താണ് സംഭവിച്ചതെന്ന് വിവരിക്കുകയും ചെയ്തു. അമ്മ ഉടനെ തന്നെ കുട്ടിയുടെ അച്ഛനെയും മറ്റ് ബന്ധുക്കളെയും വിവരം അറിയിച്ചു. ഇവർ മറ്റൊരു കോച്ചിൽ യാത്ര ചെയ്യുകയായിരുന്നു. ട്രെയിൻ ഉത്തർപ്രദേശിലെ ലക്നൗവിലുള്ള ഐഷ്ബാഗ് സ്റ്റേഷനിലെത്തിയപ്പോൾ കുട്ടിയുടെ കുടുംബാംഗങ്ങളും മറ്റ് യാത്രക്കാരും ചേർന്ന് യുവാവിനെ പിടികൂടി. ശേഷം കോച്ചിന്റെ ഡോറുകൾക്ക് സമീപത്തേക്ക് കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കാൻ ആരംഭിച്ചു. ട്രെയിൻ കാൺപൂർ സെൻട്രൽ സ്റ്റേഷനിൽ എത്തുന്നത് വരെയുള്ള ഒന്നര മണിക്കൂറോളം സമയം മർദ്ദനം തുടർന്നു.

പുലർച്ചെ 4.35ന് ട്രെയിൻ കാൺപൂർ സ്റ്റേഷനിലെത്തിയപ്പോൾ റെയിൽവെ പോലീസ് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു.പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ ലൈംഗിക പീഡനം ആരോപിച്ചും യുവാവിന്റെ ബന്ധുക്കൾ കൊലപാതകം ആരോപിച്ചും പോലീസിൽ പരാതി നൽകി. പൊലീസാണ് യുവാവ് മർദനമേറ്റ് കൊല്ലപ്പെട്ട വിവരം തങ്ങളെ വിളിച്ച് അറിയിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. കുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നതു പോലെയുള്ള പ്രവൃത്തികൾ ചെയ്യുന്ന ആളല്ല പ്രശാന്ത് എന്നും സംഭവത്തിൽ ഗൂഢാലോചന ഉണ്ടെന്നുമാണ് ബന്ധുക്കളുടെ ആരോപണം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

രണ്ടാം ലോകമഹായുദ്ധ വിജയാഘോഷം ; മൂന്ന് ദിവസത്തെ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

0
മോസ്‌കോ: ഉക്രൈനെതിരെയുള്ള യുദ്ധത്തിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. മെയ് 8...

ഇൻസൻ്റീവ് മുടങ്ങിയിട്ട് ഒരു വർഷം ; അതിജീവനം മുട്ടി ക്ഷേമ പെൻഷൻ വിതരണ രംഗത്തുള്ളവർ

0
കോഴിക്കോട് : ഇൻസൻ്റീവ് മുടങ്ങിയിട്ട് ഒരു വർഷം. അതിജീവനം മുട്ടി...

കോയമ്പത്തൂരിൽ കാറപകടത്തിൽ കുടുംബത്തിലെ ഏഴുപേർ മരിച്ചു

0
കോയമ്പത്തൂർ: കാറുകൾ കൂട്ടിയിടിച്ച് കുടുംബത്തിലെ ഏഴുപേർ മരിച്ചു. കന്യാകുമാരി-മധുര ദേശീയപാതയിൽ തിരുനെൽവേലി...

സാന്ദ്ര തോമസിന്‍റെ അധിക്ഷേപ പരാതിയിലെടുത്ത കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് പ്രത്യേക അന്വേഷണസംഘം

0
കൊച്ചി : നിര്‍മ്മാതാവ് സാന്ദ്ര തോമസിന്‍റെ അധിക്ഷേപ പരാതിയിലെടുത്ത കേസില്‍ കുറ്റപത്രം...