Thursday, May 15, 2025 8:33 am

പന്തളം നഗരസഭയിൽ അഴിമതി ആരോപണം ഉന്നയിച്ച് കൗൺസിലിൽ ബഹളം

For full experience, Download our mobile application:
Get it on Google Play

പന്തളം : പന്തളം നഗരസഭയിൽ അഴിമതി ആരോപണം ഉന്നയിച്ച് കൗൺസിലിൽ ബഹളം. ചെയർപേഴ്‌സണെ പ്രതിപക്ഷ കൗൺസിലർമാർ ഉപരോധിച്ചു. പന്തളം നഗരസഭയിൽ കാർണിവിൽ നടത്തി ഓണാഘോഷം നടത്താൻ തീരുമാനിച്ചത് കേരള സർക്കാരിനോടുള്ള അവഹേളനവും പന്തളത്തിന് അപമാനമാണെന്ന് കൗൺസില‌ർമാർ ആരോപിച്ചു. വയനാട് ദുരന്തത്തിൽ സർക്കാർ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ കേക്കുമുറിച്ച് ചെയർ പേഴ്‌സണും കൂട്ടരും ആഘോഷിച്ചിരുന്നു. വീണ്ടും പന്തളത്തെ അപമാനിക്കാനാണ് കൗൺസിൽ തീരുമാനമില്ലാതെ കാർണിവിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നതെന്നും കൺസിലർമാർ പറ‌ഞ്ഞു. കൗൺസിലിന്റെ നടുത്തളത്തിൽ ഇറങ്ങി മുദ്രാവാക്യം വിളിച്ചതോടെ കൗൺസിൽ പിരിച്ചുവിട്ടു. തുടർന്ന് ചെയർപേഴ്‌സണെ ഉപരോധിച്ചു.

പന്തളം സി.ഐ എത്തി കൗൺസിലർമാരെ അറസ്റ്റു ചെയ്തതോടെയാണ് സമരം അവസാനിച്ചത്. വനിതാ കൗൺസിലർമാർ ഉൾപ്പെടെ മദ്യപിച്ചാണ് എത്തിയതെന്ന സൂപ്രണ്ടിന്റെ പരാമർശം പിൻവലിക്കുന്നതു വരെ വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ലസിത നായർ, യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ കെ.ആർ.വിജയകുമാർ എന്നിവർ പറഞ്ഞു. കൗൺസിലർമാരായ കെ.ആർ രവി.രാജേഷ് കുമാർ, പന്തളം മഹേഷ്, ശോഭനകുമാരി, രത്‌നമണി സുരേന്ദ്രൻ, ടി.കെ സതി, ഷെഫിൻ, ജുബ്ഖാൻ, അജിതകുമാരി, അംബികാ രാജേഷ് എന്നിവർ സമരത്തിന് നേതൃത്വം നൽകി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ദേശീയപാത 66-ന്റെ തൃശ്ശൂർ ജില്ലയിലെ രണ്ടു റീച്ചുകളുടെ നിർമാണം ഈ മാസം 80 ശതമാനം...

0
കൊടുങ്ങല്ലൂർ : ദേശീയപാത 66-ന്റെ തൃശ്ശൂർ ജില്ലയിലെ രണ്ടു റീച്ചുകളുടെയും നിർമാണം...

കണ്ണൂർ മലപ്പട്ടത്ത് യൂത്ത് കോൺഗ്രസ്‌ പദയാത്രക്കിടെയുണ്ടായ സംഘർഷത്തിൽ പോലീസ് കേസെടുത്തു

0
കണ്ണൂർ : കണ്ണൂർ മലപ്പട്ടത്ത് യൂത്ത് കോൺഗ്രസ്‌ പദയാത്രക്കിടെയുണ്ടായ സംഘർഷത്തിൽ പോലീസ്...

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ അതൃപ്തി പരസ്യമാക്കി കെ സുധാകരന്‍

0
തിരുവനന്തപുരം : കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ അതൃപ്തി...

മുസ്ലീം ലീഗ് ദേശീയ കൗൺസിൽ യോഗം ഇന്ന് ചെന്നൈയിൽ

0
ചെന്നൈ : മുസ്ലീം ലീഗ് ദേശീയ കൗൺസിൽ യോഗം ഇന്ന് ചെന്നൈയിൽ...