പത്തനംതിട്ട : സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന്‍റെ ഓഫീസ് സ്റ്റാഫ് സി.ഐ.ടി.യു മുന്‍ സെക്രട്ടറി ഇടനിലക്കാരനായി മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിന് 15 ലക്ഷം രൂപ കോഴ വാങ്ങിയെന്ന് മലപ്പുറം സ്വദേശി ഹരിദാസിന്‍റെ ആരോപണത്തിന്‍റെ വെളിച്ചത്തിലും ആരോഗ്യവകുപ്പിലെ നിയമനങ്ങളില്‍ മന്ത്രി ഇടപെട്ട് പിന്‍വാതില്‍ നിയമനം നടത്തുന്നുവെന്ന ആക്ഷേപം പരിഗണിച്ചും മന്ത്രി രാജി വെച്ച് വിശ്വാസ യോഗ്യമായ അന്വേഷണത്തെ നേരിടണമെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ ആവശ്യപ്പെട്ടു.
കോഴ നല്‍കിയെന്ന ആരോപണം പോലീസിന് കൈമാറാതെ ആരോപണം ഉന്നയിച്ച ആളുടെ പേരില്‍ കേസെടുത്ത നടപടി ആരോപണം നേരിടുന്ന പേഴ്സണല്‍ സ്റ്റാഫ് അംഗത്തെ രക്ഷപ്പെടുത്തുവാനുള്ള നീക്കമാണെന്ന് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ആരോഗ്യവകുപ്പിലെ താല്‍ക്കാലികവും അല്ലാത്തതുമായ നിയമനങ്ങളില്‍ മന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും സ്റ്റാഫ് അംഗങ്ങളുടെയും നേതൃത്വത്തില്‍ വ്യാപകമായ കോഴയും അഴിമതിയും ആണെന്ന് നിരവധി പരാതികള്‍ ഉണ്ടെന്നും ഭരണത്തിന്‍റെ മറവില്‍ മുഖ്യമന്ത്രിയുടെ തണലില്‍ ആരോഗ്യമന്ത്രിയും മന്ത്രിയുടെ ഓഫീസും അഴിമതിയുടെ കേന്ദ്രമായി മാറിയിരിക്കുകയാണെന്നും ഡി.സി.സി പ്രസിഡന്‍റ് കുറ്റപ്പെടുത്തി.
കൈക്കൂലി വാങ്ങിയെന്ന് ബോധ്യപ്പെട്ടിട്ടും സി.ഐ.ടി.യു മുന്‍ ജില്ലാ ഓഫീസ് സെക്രട്ടറിയെ കൈക്കൂലി പണം തിരിച്ചു നല്‍കി സി.പി.എം നേതൃത്വം രക്ഷപ്പെടുത്തിയെന്ന വാര്‍ത്ത ലജ്ജാകരമാണെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു. സി.പി.എം ജില്ലാ നേതൃത്വവും മന്ത്രിയും ഇടപെട്ട് ജില്ലയിലൊട്ടാകെ നടത്തിയിട്ടുള്ള പിന്‍വാതില്‍ നിയമനങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ഡി.സി.സി പ്രസിഡന്‍റ് ആവശ്യപ്പെട്ടു. കൈക്കൂലി ആരോപണം നേരിടുന്ന സി.ഐ.ടി.യു ഓഫീസ് സെക്രട്ടറി അഖില്‍ സജീവിന്‍റെ ഭാര്യ ജില്ലാ നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഓഫീസില്‍ ഡേറ്റ എന്‍ട്രി ഓപ്പറേറ്ററായി 25,000 രൂപാ മാസ ശമ്പളത്തില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് ജോലി ചെയ്യുന്നത് ഇത്തരം നിയമനങ്ങളുടെ ഒരു ഉദാഹരണം മാത്രമാണെന്നും ഇത്തരം നിരവധി പേര്‍ മന്ത്രിയുടെയും ഭരണ നേതൃത്വത്തിന്‍റെയും ഒത്താശയോടെ വിവിധ ഓഫീസുകളില്‍ ജോലി ചെയ്യുന്നുണ്ടെന്നും ഇതെല്ലാം അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നും ഡി.സി.സി പ്രസിഡന്‍റ് ആവശ്യപ്പെട്ടു. മന്ത്രിയുടെ ഓഫീസ് ഉള്‍പ്പെട്ട കൈക്കൂലി, പിന്‍വാതില്‍ നിയമനം എന്നിവയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തിയില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033