തിരുവനന്തപുരം : ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും യുഡിഎഫ് നേതൃയോഗത്തില്‍ നിന്ന് വിട്ടുനിന്നു. പുതിയ നേതൃത്വം വന്നതിന് പിന്നാലെ ഇരുനേതാക്കളും പല ഘട്ടത്തിലും തങ്ങളുടെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തിരുവനന്തപുരത്ത് ഉണ്ടായിട്ടും ഇരുവരും യോഗത്തില്‍ പങ്കെടുക്കാതിരുന്നത്.
സംസ്ഥാനത്തെ പാര്‍ട്ടി നേതൃത്വത്തിന്റെ ഏകപക്ഷീയ നിലപാടില്‍ കടുത്ത അതൃപ്തിയിലാണ് ഇരുവരും. ഹൈക്കമാന്റ് ഇടപെട്ടിട്ടും കൂടിയാലോചന നടത്തുന്നില്ല, രാഷ്ട്രീയകാര്യ സമിതി വിളിക്കുന്നില്ല. നിയമനങ്ങള്‍ ഏകപക്ഷീയമായി നടത്തുകയാണെന്നും ജനറല്‍ സെക്രട്ടറിമാര്‍ക്ക് കൂടിയാലോചന ഇല്ലാതെയാണ് ചുമതല നല്‍കിയതെന്നുമാണ് വിമര്‍ശനം. ഇതോടെ അമര്‍ഷം ഇരട്ടിച്ചു. ഈ സാഹചര്യത്തില്‍ കെപിസിസി നേതൃത്വവുമായി സഹകരിക്കേണ്ടതില്ലെന്നാണ് എ-ഐ ഗ്രൂപ്പുകളുടെ തീരുമാനം.