Wednesday, July 2, 2025 6:44 pm

സ്​പെക്ട്രം അനുവദിക്കൽ ; കേന്ദ്രം അന്തിമഘട്ട നടപടികളിലേക്ക്

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ൽ​ഹി : രാ​ജ്യ​ത്ത് ഉ​പ​ഗ്ര​ഹ സ്​​പെ​ക്ട്രം അ​നു​വ​ദി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്തി​മ​ഘ​ട്ട ന​ട​പ​ടി​ക​ളി​ലേ​ക്ക് കേ​ന്ദ്രം. ലേ​ലം ഒ​ഴി​വാ​ക്കി അ​നു​മ​തി ന​ൽ​കാ​ൻ ഫീ​സ് നി​​ശ്ച​യി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ളാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്. വ​രു​മാ​ന​ത്തി​ന്റെ ഒ​രു ശ​ത​മാ​നം സ്പെ​ക്ട്രം ഫീ​സാ​യി നി​ശ്ച​യി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇലോ​ൺ മ​സ്കി​ന്റെ സ്റ്റാ​ർ ലി​ങ്കും ജെ​ഫ് ബെ​സോ​സ് നേ​തൃ​ത്വം ന​ൽ​കു​ന്ന കൈ​പ്പ​റും ​ട്രാ​യ്ക്ക് ക​ത്തെ​ഴു​തി​യി​രു​ന്നു. സാ​റ്റ​ലൈ​റ്റു​ക​ൾ വ​ഴി ഇ​ന്റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന (സാ​റ്റ്‌​കോം) സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ന് 20 വ​ർ​ഷ​ത്തെ ലൈ​സ​ൻ​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്നും ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. സ്പെ​ക്‌​ട്രം ചാ​ർ​ജു​ക​ൾ വ​രു​മാ​ന​ത്തി​ന്റെ ഒ​രു ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​യി കു​റ​യു​മ്പോ​ൾ രാ​ജ്യ​ത്തെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കു​റ​ഞ്ഞ ചെ​ല​വി​ൽ ഉ​പ​ഗ്ര​ഹ സേ​വ​ന​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്യാ​ൻ ക​ഴി​യും.

ഒ​റ്റ​പ്പെ​ട്ട മേ​ഖ​ല​ക​ളി​ൽ​പോ​ലും വേ​ഗ​മേ​റി​യ​തും താ​ങ്ങാ​നാ​വു​ന്ന​തു​മാ​യ ബ്രോ​ഡ്‌​ബാ​ൻ​ഡ് ല​ഭി​ക്കും. സാ​റ്റ്‌​കോ​മി​നു​ള്ള സ്‌​പെ​ക്‌​ട്രം സേ​വ​ന​ദാ​താ​ക്ക​ൾ പ​ങ്കു​വെ​ക്കു​ന്ന​താ​യ​തി​നാ​ൽ വി​പ​ണി നി​ര​ക്കി​ൽ വി​ല ന​ൽ​കേ​ണ്ട​തി​ല്ലെ​ന്ന് സ്റ്റാ​ർ​ലി​ങ്ക് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. സാ​റ്റ​ലൈ​റ്റ് സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള സ്പെ​ക്ട്രം ലേ​ലം ചെ​യ്യേ​ണ്ട​തി​ല്ലെ​ന്ന് നേ​ര​ത്തേ കേ​ന്ദ്രം തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് സ്റ്റാ​ർ​ലി​ങ്കും ആ​മ​സോ​ണും അ​ന്തി​മ​പ​ട്ടി​ക​യി​ൽ എ​ത്തി​യ​ത്. ​ഇ​നി നി​ര​ക്കു​ക​ൾ തീ​രു​മാ​നി​ക്കു​ക​യാ​ണ് അ​ടു​ത്ത ക​ട​മ്പ. റി​ല​യ​ൻ​സ് ജി​യോ ഉ​ൾ​പ്പെ​ടെ ടെ​ലി​കോം ഓ​പ​റേ​റ്റ​ർ​മാ​ർ ലേ​ല​ത്തി​ലൂ​ടെ വി​ല​നി​ർ​ണ​യം വേ​ണ​മെ​ന്ന് വാ​ദി​ച്ചി​രു​ന്നു. ലേ​ല​മി​ല്ലാ​തെ അ​നു​മ​തി ന​ൽ​കി​യാ​ൽ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് സെ​ല്ലു​ല​ർ ഓ​പ​റേ​ഷ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ അ​റി​യി​ച്ചി​ട്ടു​ണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ രജിസ്ട്രാർക്ക് സസ്‌പെൻഷൻ

0
തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് ഹാളിൽ ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ...

അഹമ്മദാബാദ് വിമാന അപകടത്തിന് കാരണം ഒരേസമയം രണ്ട് എഞ്ചിനുകളും തകരാറിലായതെന്ന് പ്രാഥമിക നിഗമനം

0
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന അപകടത്തിന് കാരണം ഒരേസമയം രണ്ട് എഞ്ചിനുകളും തകരാറിലായതെന്ന്...

എറണാകുളം ജനറൽ ആശുപത്രിക്കെതിരെ ചികിത്സ പിഴവെന്ന് പരാതി

0
കൊച്ചി : എറണാകുളം ജനറൽ ആശുപത്രിക്കെതിരെ ചികിത്സ പിഴവ് പരാതി. പ്രസവ...

ഭക്ഷ്യസുരക്ഷാ പരിശോധന : 48 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് – പേര് ഞങ്ങള്‍ പറയൂല്ല

0
പത്തനംതിട്ട : ആരോഗ്യ വകുപ്പിന്റേയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റേയും സംയുക്ത പരിശോധനയില്‍ ജില്ലയിലെ...