തെന്നിന്ത്യ മുഴുവന്‍ ആരാധകരുള്ള താരമാണ് നടന്‍ അല്ലു അര്‍ജ്ജുന്‍. ആര്യ എന്ന ചലച്ചിത്രത്തിലൂടെ വന്ന് മലയാളി പ്രേക്ഷകരുടെയും ഹീറോ ആയി മാറി ഈ താരം. മല്ലു അർജുൻ എന്ന ഓമനപ്പേരും കേരളക്കരയിൽ താരത്തിനുണ്ട്. അല്ലുവിന്റെ പുഷ്പ എന്ന ബിഗ് ബജറ്റ് ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ താരത്തിന്റെ ഒരു വീഡിയോ ആണ് ശ്രദ്ധനേടുന്നത്.
റോഡരികിലുള്ള തട്ടുകടയില്‍ നിന്നും അല്ലു ക്ഷണം കഴിക്കുന്നതിന്റെ വീഡിയോ ആണിത്. അതിരാവിലെ തന്റെ ടീമിനൊപ്പം ഭക്ഷണം കഴിക്കാന്‍ എത്തിയ താരത്തിന്റെ വീഡിയോ ആരാധകര്‍ക്കിടയില്‍ തരംഗമായി കഴിഞ്ഞു. വെള്ള ടിഷര്‍ട്ടും ഷോര്‍ട്ട്‌സും ധരിച്ചാണ് താരം ഭക്ഷണം കഴിക്കാന്‍ എത്തിയത്. അവസാനം ഭക്ഷണം നല്‍കിയതിന് കട ഉടമയോട് നന്ദി പറയുന്ന താരത്തെയും വീഡിയോയിൽ കാണാം.
സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ രണ്ട് ഭാഗങ്ങളിലായാണ് റിലീസ് ചെയ്യുന്നത്. ആദ്യ ഭാഗം ഈ വര്‍ഷം തന്നെ പുറത്തിറങ്ങാനാണ് സാധ്യത. രണ്ടാം ഭാഗത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ചിത്രത്തില്‍ ഫഹദ് ഫാസിലാണ് വില്ലന്‍ കഥാപാത്രമാവുന്നത്. രശ്മിക മന്ദാനയാണ് നായിക.
Icon Staar #AlluArjun stops by a road side shack in Andhra Pradhesh to relish some authentic street food.@alluarjun #Pushpa #TeluguFilmNagar pic.twitter.com/pcAwi5T2g0
— Telugu FilmNagar (@telugufilmnagar) September 13, 2021