ന്യൂഡൽഹി : 2018 മുതൽ ഇതുവരെ കഴിഞ്ഞ ആറ് വർഷമായി വിദേശത്ത് 403 ഇന്ത്യൻ വിദ്യാർത്ഥികളെങ്കിലും മരിച്ചുവെന്ന് സർക്കാറിന്റെ കണക്കുകൾ. 34 വിദേശ രാജ്യങ്ങളെടുത്താൽ ഏറ്റവും കൂടുതൽ പേർ മരിച്ചത് കാനഡയിലാണ്. കേന്ദ്രമന്ത്രി വി മുരളീധരൻ രാജ്യസഭയിലാണ് ഈ കണക്കുകൾ അവതരിപ്പിച്ചത്. ഈ കണക്ക് പ്രകാരം കാനഡയിൽ മാത്രം 91 വിദ്യാർത്ഥികൾ മരിച്ചു. യുകെയിൽ 48 പേരും റഷ്യയിൽ 40 പേരും അമേരിക്കയിൽ 36 പേരും ഓസ്ട്രേലിയയിൽ 35 വിദ്യാർത്ഥികളും മരിച്ചു. യുക്രൈനിൽ 21, ജർമനിയിൽ 20, സൈപ്രസിൽ 14, ഇറ്റലിയിലും ഫിലിപ്പീൻസിലും 10 വീതം വിദ്യാർത്ഥികളും മരിച്ചു. അപകടം മൂലവും സ്വാഭാവികമായുമുള്ള മരണങ്ങളും ഇതിൽ ഉൾപ്പെടും.
വിദേശത്ത് പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നുവെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയാൻ കേന്ദ്രസർക്കാർ ബാധ്യസ്ഥരാണെന്നും കണക്കുകൾ അവതരിപ്പിച്ച് വു മുരളീധരൻ പറഞ്ഞു. എന്തെങ്കിലും അസാധാരണ സംഭവമുണ്ടായാൽ ആ രാജ്യത്തെ ബന്ധപ്പെട്ട അധികൃതരെ അറിയിക്കുകയും കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി ശിക്ഷ നൽകുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർത്ഥികൾക്ക് മതിയായ ചികിത്സയും വേണ്ട സഹായങ്ങളും നൽകുമെന്നും മന്ത്രി പറഞ്ഞു. വിദ്യാർത്ഥികളുടെ മരണസംഖ്യ കൂടുതലാണെന്ന ചോദ്യം ഉയർന്നപ്പോൾ വലിയ തോതിൽ വിദ്യാർത്ഥികൾ വിദേശത്തേക്ക് പോകുന്നുവെന്നായിരുന്നു വിദേശകാര്യമന്ത്രാലയം വക്താവ് അരിന്ദം ബഗ്ചിയുടെ മറുപടി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033