Tuesday, May 13, 2025 1:47 am

സര്‍ക്കാര്‍ ഓഫീസുകള്‍ സ്മാര്‍ട്ട് ആകുന്നതിനൊപ്പം പെതുജനങ്ങള്‍ക്കുള്ള സേവനങ്ങളും സ്മാര്‍ട്ട് ആയി നല്‍കണം ; മന്ത്രി കെ. രാജന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സര്‍ക്കാര്‍ ഓഫീസുകള്‍ സ്മാര്‍ട്ടാകുന്നതിനൊപ്പം എല്ലാ സേവനങ്ങളും പൊതുജനങ്ങള്‍ക്ക് സ്മാര്‍ട്ടായും വേഗത്തിലും ലഭ്യമാക്കണമെന്ന് മന്ത്രി കെ. രാജന്‍ പറഞ്ഞു. കുളനട സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം വില്ലേജ് ഓഫീസ് അങ്കണത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു റവന്യൂ, ഭവനനിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍. നിത്യ ജീവിതത്തിലെ വിവിധ ആവശ്യങ്ങള്‍ക്കായി ജനങ്ങള്‍ ഏറ്റവും അധികം സമീപിക്കുന്ന ഓഫീസുകളില്‍ ഒന്നാണ് വില്ലേജ് ഓഫീസ്. സര്‍ക്കാര്‍ ഓഫിസുകളെല്ലാം മാറ്റത്തിന്റെ പാതയിലാണ്. ഓരോ ഫയലുകളിലും ഓരോ ജീവിതമുണ്ടെന്ന തിരിച്ചറിവോടെ മൂന്നില്‍ വരുന്ന എത്ര സങ്കീര്‍ണ്ണമായ പ്രശ്നങ്ങളെയും നിയമത്തിന്റെ സാധൂകരണത്തോടെ പരിഹരിക്കാന്‍ സാധിക്കണം. വില്ലേജ് ഓഫീസുകള്‍ നവീകരിക്കുന്നതിന്റെ ഭാഗമായി അത്യാതുധുനിക സൗകര്യങ്ങളോടെയാണ് കുളനട വില്ലേജ് ഓഫീസ് നിര്‍മിച്ചിട്ടുള്ളത്. റവന്യു വകുപ്പ്, ഭൂമിയുമായി ബന്ധപ്പെട്ട ധാരാളം പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതോടൊപ്പം സര്‍ക്കാര്‍ ഏല്‍പ്പിക്കുന്ന സേവന പ്രവര്‍ത്തനങ്ങളിലും ക്യത്യമായ പങ്ക് നിര്‍വഹിക്കുന്നുണ്ട്. കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും അധികം പട്ടയങ്ങള്‍ നല്‍കിയത് ഇപ്പോഴത്തെ സര്‍ക്കാരാണ്. സാധാരണക്കാരന് അവന്‍ ജീവിക്കുന്ന മണ്ണിന് പട്ടയത്തിലൂടെ അവകാശം നല്‍കുന്ന ഏറ്റവും ജനകീയമായ പ്രവര്‍ത്തനമാണ് ഈ കാലഘട്ടത്തില്‍ സര്‍ക്കാര്‍ നടത്തിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

കുളനട മെഴുവേലി വില്ലേജുകളില്‍ ജനറല്‍ അദാലത്ത് നടത്തി ഫെയര്‍ വാല്യു പ്രശ്നം പരിഹരിക്കാന്‍ ഏത്രയും പെട്ടെന്ന് വേണ്ട നടപടികള്‍ കൈ കൊള്ളുമെന്നും മന്ത്രി കൂട്ടി ചേര്‍ത്തു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജനങ്ങള്‍ കൂടുതല്‍ ആശ്രയിക്കുന്ന സ്ഥാപനങ്ങളിലൊന്നാണ് വില്ലേജ് ഓഫീസെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച് കൊണ്ട് ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വില്ലേജ് ഓഫീസുകളിലെ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് പുറമെ സാധാരണക്കാരായ ജനങ്ങള്‍ക്ക് സേവനങ്ങള്‍ വേഗത്തിലും സുതാര്യമായും ലഭ്യമാക്കുകയാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യം വെക്കുന്നതെന്നും മന്ത്രി കൂട്ടി ചേര്‍ത്തു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പന്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോള്‍ രാജന്‍, കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി ചന്ദ്രന്‍ ,മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ആര്‍. അജയകുമാര്‍, കുളന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ആര്‍. മോഹന്‍ദാസ്, അടൂര്‍ ആര്‍ ഡി ഒ വി. ജയമോഹന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ ഇംഗ്ലീഷ് ഭാഷാ പരിശീലനം

0
പത്തനംതിട്ട : കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍...

മൂന്നു പോക്സോ കേസുകളിൽ പ്രതിയായ യുവാവ് അന്വേഷിച്ചെത്തിയ പോലീസ് സംഘത്തെ വെട്ടിച്ച് പമ്പയാറ്റിൽ ചാടി...

0
പത്തനംതിട്ട: മൂന്നു പോക്സോ കേസുകളിൽ പ്രതിയായ യുവാവ് പോലീസ് സംഘത്തെ വെട്ടിച്ച്...

കൊല്ലത്ത് 14 കാരനെ കാണ്മാനില്ലെന്ന് പരാതി

0
കൊല്ലം: കൊല്ലത്ത് 14 കാരനെ കാണ്മാനില്ലെന്ന് പരാതി. വളവ്പച്ച സ്വദേശി ജിത്ത്...

കെ. സുധാകരൻ ശക്തനായ നേതാവായിരുന്നുവെന്ന് കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ

0
കൊച്ചി: കെ. സുധാകരൻ ശക്തനായ നേതാവായിരുന്നുവെന്ന് കെ കരുണാകരന്റെ മകൾ പത്മജ...