റാന്നി: കൊടും ചൂടിനൊപ്പം കുടിവെള്ള പ്രതിസന്ധിയാൽ ജനം വലയുന്നു. നാട്ടിലെ കുടിവെളള സ്രോതസുകൾ വറ്റിവരണ്ടതോടെ കുടിവെള്ളം തേടി പരക്കം പായുകയാണ് ജനം. ഉയർന്ന പ്രദേശങ്ങളിലെ കിണറുകളും കുളങ്ങളും ചെറിയ ഒലികളും ജനുവരി മാസത്തിനു മുമ്പുതന്നെ വറ്റിയതിനെത്തുടർന്ന് താഴ് വാരങ്ങളിലും തോട്ടരികിലുമുള്ള കിണറുകളിലുമെത്തിയാണ് ആളുകൾ കുടിവെള്ളം ശേഖരിക്കുന്നത് .ഇതോടൊപ്പം വാഹനങ്ങളിൽ എത്തിച്ചിരുന്ന വെള്ളം വില കൊടുത്തു വാങ്ങിയാണ് ഉപയോഗിച്ചു വന്നിരുന്നത്. എന്നാൽ ഇപ്പോൾ ചൂടു് ക്രമാതീതമായി വർധിച്ചതോടെ വെള്ളം വില കൊടുത്തു വാങ്ങാനും ഇല്ലാത്ത സ്ഥിതിയാണ്. ചൂട് വര്‍ദ്ധിക്കുകയും വില കൊടുത്തു വാങ്ങിയും വെള്ളം ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാകും നിലവില്‍.എന്നാൽ വേനൽ ഇത്രത്തോളം കടുത്ത് ജനങ്ങളാകെ കുടിവെള്ളത്തിനായി വലയുന്ന സാഹചര്യമുണ്ടായിട്ടും അധികൃതകേന്ദ്രങ്ങൾക്ക് അനക്കമില്ല.
താലൂക്കിലെ ഒരു പഞ്ചായത്തിൽ പോലും ജനങ്ങൾക്ക് കുടിവെള്ളമെത്തിക്കാനുള്ള നടപടികളായിട്ടില്ല. വെച്ചൂച്ചിറയിലാകട്ടെ പെരുന്തേനരുവിയിലെ ജലവിതരണ പദ്ധതിയിലെ വെള്ളമാണ് ആശ്രയം.ഇതും വറ്റുന്ന നിലയിലാണ്.ഇവിടങ്ങളിലെ കടുത്ത ജലദൗർലഭ്യമുള്ള പ്രദേശങ്ങളിൽ അടിയന്തിരമായി കുടിവെള്ള വിതരണത്തിന് നടപടിയുണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മതിയായ ജലവിതരണ പദ്ധതികളൊന്നുമില്ലാത്ത നാറാണംമൂഴി കടുത്ത ജലദൗർലഭ്യമനുഭവപ്പെടുന്ന പഞ്ചായത്താണ്. ഇവിടെ പമ്പാനദിയുടെ തീരങ്ങളിലെ കിണറുകൾ പോലും വറ്റിയതിനെത്തുടർന്ന് ആശങ്കയിലാണ് ജനങ്ങൾ. പഞ്ചായത്തുതലത്തിൽ ജലവിതരണത്തിന് ഇവിടെയും നടപടികളൊന്നുമായിട്ടില്ല. പഴവങ്ങാടി പഞ്ചായത്തിലെ ആനത്തടം, കരികുളം, മോതിരവയൽ പ്രദേശങ്ങൾ ഉൾപ്പെടെ കടുത്ത ജലക്ഷാമത്തിന്റെ പിടിയിലാണ്. റാന്നി, അങ്ങാടി പഞ്ചായത്തുകളിലും വടശ്ശേരിക്കര പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം അതിരൂക്ഷമാണ്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം
—
ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ് കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
—
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.