പപ്പായ എന്ന കപ്പളങ്ങയെ അറിയാത്തവരുണ്ടാകില്ല. തൊടിയില്‍ കിളി കൊത്തിയും പഴുത്ത് ചാടിയും നാം വെറുതെ പാഴാക്കുന്ന പപ്പായ.
പോഷകഗുണങ്ങളുടെ കലവറയാണ് പപ്പായ. ഈ അനുഗ്രഹീത പഴത്തിന്റെ ഗുണങ്ങള്‍ അറിയാം..
1) രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കാൻ പപ്പായയ്‌ക്ക് കഴിയുന്നു. വിറ്റാമിനുകള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് ഇത്.
2) ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ആസ്മ പോലുള്ള രോഗങ്ങളില്‍ നിന്ന് രക്ഷതേടാനും പപ്പായ സഹായിക്കും.
3) എല്ലുകളെ ശക്തിപ്പെടുത്തുന്ന കാല്‍സ്യം, വിറ്റാമിൻ സി തുടങ്ങിയവ പപ്പായില്‍ ധാരാളമടങ്ങിയിരിക്കുന്നു. കോശ വളര്‍ച്ചയ്‌ക്ക് സഹായിക്കുന്നതിനും പേശികള്‍ക്ക് ബലം നല്‍കാനും ഇതിനാകും.
4) പപ്പെയ്ൻ എന്ന എൻസൈസം പപ്പായില്‍ അടങ്ങിയിരിക്കുന്നു. ഇത് ദഹനത്തെ മെച്ചപ്പെടുത്തുന്നു.
5) പപ്പായയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ഹൃദ്രോഗ സാധ്യത കുറയ്‌ക്കുന്നു. രക്തസമ്മര്‍ദ്ദത്തിന്റെ അളവ് നിലനിര്‍ത്താൻ ഇതിലെ പൊട്ടാസ്യത്തിന് കഴിയുന്നു.
6) വേഗത്തില്‍ മുറിവ് ഉണക്കാൻ പപ്പായയിലെ പപ്പെയ്ൻ എൻസൈം സഹായിക്കുന്നു
7) ബീറ്റാ കരോട്ടിൻ സമ്ബുഷ്ടമാണ് പപ്പായ. അവ ശ്വാസകോശ, പ്രൊസ്റ്റേറ്റ് ക്യാൻസര്‍ സാധ്യതകളെ കുറയ്‌ക്കാൻ സഹായിക്കുന്നു. ക്യാൻസറിന്റെ പ്രാരംഭഘട്ടത്തില്‍ നിന്ന് കോശങ്ങളെ സഹായിക്കുന്ന ആന്റി ഓക്‌സിഡന്റുകളും പപ്പായയില്‍ അടങ്ങിയിരിക്കുന്നു.
ഗുണങ്ങള്‍ക്ക് പുറമേ നിരവധി പാര്‍ശ്വഫലങ്ങളും പപ്പായ നല്‍കുന്നുണ്ട്. ഗുണങ്ങള്‍ക്കായി പപ്പായ കഴിക്കുമ്ബോള്‍ ഈ ദോഷങ്ങള്‍ ബാധിക്കാതെ നോക്കേണ്ടതാണ്. ചില പാര്‍ശ്വഫലങ്ങള്‍ ഇതാ..
1) രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാൻ അമിതമായി പപ്പായ കഴിക്കുന്നത് വഴി വെക്കും. രക്തസമ്മര്‍ദ്ദത്തിന്റെ അളവ് കുറയ്‌ക്കാനും പപ്പായ കാരണമാകും.
2) നാഡീവ്യവ്യവസ്ഥയെ ബാധിക്കാനും പപ്പായ ഇടയാക്കും. കാര്‍പെയിൻ എന്ന രാസവസ്തുവാണ് ഇതിന് കാരണമാകുന്നത്.
3) പപ്പായ കഴിക്കുന്ന ചിലര്‍ക്ക് അലര്‍ജി അനുഭവപ്പെട്ടേക്കാം. പപ്പായ കഴിക്കുന്നതിന് പിന്നാലെ തിണര്‍പ്പ്, ചൊറിച്ചില്‍ തുടങ്ങിയവ അനുഭവപ്പെട്ടേക്കാം.
4) വയര്‍ കത്തുന്ന പോലെ അനുഭവപ്പെടുന്ന അവസ്ഥയും പപ്പായ ഉണ്ടാക്കുന്നു. അമിതമായി പപ്പെയ്ൻ ശരീരത്തിലെത്തുമ്പോഴാണ് ഇത്തരം അവസ്ഥ അനുഭവപ്പെടുക.
5) കാലുകളിലും കൈപ്പത്തിയിലും മഞ്ഞ നിറത്തിനും പപ്പായ കാരണമാകുന്നു. കപ്പളങ്ങ അമിതമാകുന്നത് വഴി ശ്വാസതടസ്സം, ശ്വാസംമുട്ടല്‍, വിട്ടുമാറാത്ത മൂക്കൊലിപ്പ്, പനി, എന്നിവ ഉള്‍പ്പെടെ വിവിധ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യതയേറെയാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.