Tuesday, January 7, 2025 10:33 am

ആൽഫാ പാലീയേറ്റീവ് പരിചരണ കേന്ദ്രം ഇനി വീടുകളിലേക്ക്

For full experience, Download our mobile application:
Get it on Google Play

എടത്വ: ആൽഫാ പാലീയേറ്റീവ് കെയർ ഹോം സർവ്വീസിന് തലവടിയിൽ തുടക്കമായി.പ്രസിഡൻ്റ് പി.വി.രവീന്ദ്രനാഥിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി. നായർ ഫ്ലാഗ് ഓഫ് ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത്, തലവടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ ജോജി ജെ വയലപള്ളി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സുജി സന്തോഷ്, ബിനു സുരേഷ്, ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് സുഷമ്മ സുധാകരൻ, ചന്ദ്രമോഹനൻ, വി.ഡി. വിനോദ് കുമാർ,ആർ മോഹനൻ,എം.ജി. കൊച്ചുമോൻ, വി.പി.മാത്യൂ, അംജിത്ത് കുമാർ, പടിഞ്ഞാറേക്കര മാർത്തോമ പള്ളി വികാരി ഫാദർ സുനിൽ മാത്യൂ, തലവടി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ഏബ്രഹാം കരിമ്പിൽ, മലങ്കര കാത്തലിക് അസോസിയേഷൻ നിരണം മേഖല പ്രസിഡൻ്റ് ബിജു പാലത്തിങ്കൽ, സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.കെ സജി, പി.കെ വർഗ്ഗീസ് പാലപറമ്പിൽ, ജയൻ ജോസഫ് പുന്നപ്ര, എം.വേണുഗോപാൽ, വി. കലേശ്വരൻ, പ്രകാശ് കുന്തിരിക്കൽ, അനിൽ വെറ്റിലക്കണ്ടം എന്നിവർ പ്രസംഗിച്ചു.

കൊച്ചി ആസ്ഥാനമായുള്ള കെ.ജി. ഏബ്രഹാം ട്രസ്റ്റ് ആണ് ഹോം സർവ്വീസിനായി വാഹനം നല്കിയിരിക്കുന്നത്. ചടങ്ങിൽ ഡയറക്ടർ കെ.ഇ ഈപ്പൻ താക്കോൽ ദാനം നിർവഹിച്ചു. തൃശൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആൽഫാ പാലിയേറ്റീവ് കെയറിൻ്റെ കുട്ടനാട് ലിങ്ക് ആണ് തലവടി മാണത്താറ പി.വി. രവീന്ദ്രനാഥിൻ്റെ വീട്ടിൽ തുടക്കമായത്. രാവിലെ 9 മുതൽ വൈകിട്ട് 5 വരെ സർവ്വീസ് ലഭ്യമാകുമെന്ന് സെക്രട്ടറി എം.ജി കൊച്ചുമോൻ അറിയിച്ചു. കാൻസർ, തളർവാതം, ഡിമെൻഷ്യ, പാർക്കിൻസൺസ്, കരൾ, വൃക്ക രോഗങ്ങൾ ബാധിച്ചവർ കിടപ്പ് രോഗികളായവർക്ക് ആഴ്ചയിൽ 6 ദിവസം ഇവിടെ നിന്നും പരിചയസമ്പരായ ആരോഗ്യ പ്രവർത്തകരുടെ സേവനം ലഭ്യമാണ്. ഫോൺ: 80788 93611

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

30 -ാ മത് മാടമൺ ശ്രീനാരായണ കൺവെൻഷൻ ഫെബ്രുവരി 5 മുതൽ

0
റാന്നി : 30 -ാ മത് മാടമൺ ശ്രീനാരായണ കൺവെൻഷൻ...

മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു

0
മൈസൂരു : മൈസൂരുവിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു....

വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകൾക്ക് മറുപടി നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കണം ; ആർ.ടി.ഐ കേരള...

0
പത്തനംതിട്ട : വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകൾക്ക് മറുപടി നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ...

ചെറിയനാട് റെയിൽവേ അടിപാതയിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം ; ഓട നിര്‍മ്മാണം തുടങ്ങി

0
ചെങ്ങന്നൂർ : മാവേലിക്കര - കോഴഞ്ചേരി സംസ്ഥാന പാതയിൽ ചെറിയനാട്...