തിയേറ്റര്‍ സിനിമകളുടെ ലോകത്ത് നിന്ന് താൻ മടങ്ങുകയാണെന്ന് സംവിധായകൻ അല്‍ഫോണ്‍സ് പുത്രൻ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത് ഏറെ ശ്രദ്ധ നേടിയിരിക്കുകയാണിപ്പോള്‍. വലിയ തോതില്‍ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ ഇത് അല്‍ഫോൺസ് പുത്രൻ പിൻവലിച്ചിട്ടുണ്ട്. എങ്കിലും ഇതിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ സജീവമായിക്കൊണ്ടിരിക്കുന്നുണ്ട്. നേരം’, ‘പ്രേമം’ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം മറ്റൊരു ഹിറ്റ് മലയാളത്തിന് സമ്മാനിക്കാൻ അല്‍ഫോണ്‍സിന് സാധിച്ചിരുന്നില്ല. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ‘ഗോള്‍ഡ്’ അത്ര വിജയം കണ്ടില്ല. ഏറെ വിമര്‍ശനങ്ങളും ചിത്രം നേരിട്ടിരുന്നു. ശേഷം ഒരു തമിഴ് ചിത്രത്തിന്‍റെ പണിപ്പുരയിലാണ് ഇദ്ദേഹമെന്നാണ് അറിവ്.
ഇതിനിടെയാണിപ്പോള്‍ തിയേറ്റര്‍ സിനിമാ കരിയര്‍ അവസാനിപ്പിക്കുകയാണെന്ന് അല്‍ഫോൺസ് സോഷ്യല്‍ മീഡിയിയലൂടെ അറിയിച്ചിരിക്കുന്നത്. ‘ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡര്‍’ എന്ന രോഗമാണ് തനിക്ക്. ആര്‍ക്കും ഭാരമാകാൻ ഉദ്ദേശിക്കുന്നില്ല എന്നെല്ലാമായിരുന്നു പോസ്റ്റിലുണ്ടായിരുന്ന വിവരങ്ങള്‍. ‘ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡര്‍’ എന്നത് നമ്മള്‍ കേട്ടുപരിചയിച്ചിട്ടുള്ള ‘ഓട്ടിസം’ തന്നെയാണ്. നമുക്കറിയാം ഇതൊരു ജനിതക രോഗമാണ്. പല രീതിയിലും പല തീവ്രതയിലും ‘ഓട്ടിസം’ ബാധിക്കാം. ഓട്ടിസ്റ്റിക് ആയ ഒരു വ്യക്തിയെ മറ്റൊരു വ്യക്തിയുമായി താരതമ്യപ്പെടുത്താൻ പോലുമാകില്ല. ചില കേസുകളില്‍ സാമ്യതയുണ്ടാകാം. എങ്കില്‍ പോലും ‘നോര്‍മല്‍’ ആയ വ്യക്തികള്‍ എത്രമാത്രം വ്യത്യസ്തരാണോ അതുപോലെ തന്നെ ഇവരിലും വൈവിധ്യങ്ങളേറെ കാണാം. ഒരു ന്യൂറോ ഡെവലപ്‌മെന്റൽ ഡിസോർഡർ ആണ് ഇത്.
ഓട്ടിസ്റ്റിക് ആയവര്‍ തന്നെ ചിലര്‍ക്ക് സംസാരിക്കാനായിരിക്കും പ്രയാസം, മറ്റ് ചിലര്‍ക്ക് സംസാരിക്കാൻ പ്രയാസം കാണില്ല. എന്നാല്‍ ചലനങ്ങളിലായിരിക്കും ഇവരുടെ വ്യത്യസ്തത. അടിസ്ഥാനപരമായി തലച്ചോറിന്‍റെ പ്രവര്‍ത്തനത്തിലാണ് ‘ഓട്ടിസം’ വ്യത്യാസം കൊണ്ടുവരുന്നത്. മറ്റുള്ളവരുമായി സംസാരിക്കുന്നതിനും, ഇടപഴകുന്നതിനും, ആശയങ്ങള്‍ സ്വീകരിക്കുന്നതിനും, ആശയങ്ങള്‍ കൈമാറുന്നതിനുമെല്ലാം ഓട്ടിസ്റ്റിക് ആയ ആളുകള്‍ക്ക് അവരുടേതായ രീതികളായിരിക്കും. പ്രധാനമായും ജനിതകരോഗമായതിനാല്‍ തന്നെ ഇതിനെ ചികിത്സയിലൂടെ ഭേദപ്പെടുത്താൻ സാധിക്കില്ല. ഓട്ടിസ്റ്റിക് ആയ ഓരോ വ്യക്തിക്കും എന്താണോ അതിജീവിക്കാൻ ആവശ്യമായിട്ടുള്ള കാര്യങ്ങളെങ്കില്‍ അത് ലഭ്യമാക്കുക മാത്രമേ പ്രായോഗികമായി ചെയ്യാനുള്ളൂ. വിവിധ തെറാപ്പികളടക്കമുള്ള ചികിത്സാ രീതികളും ഈ ആവശ്യങ്ങളിലുള്‍പ്പെടാം. ഓട്ടിസ്റ്റിക് ആയൊരു വ്യക്തിക്ക് ക്രിയാത്മകമായ കാര്യങ്ങള്‍ ചെയ്യുന്നതിനോ ആസ്വദിക്കുന്നതിനോ യാതൊരു തടസവുമില്ല. ഓട്ടിസ്റ്റിക് ആയ ആര്‍ട്ടിസ്റ്റുകള്‍ നിരവധിയുണ്ട്. ഓട്ടിസം തടയാനോ സുഖപ്പെടുത്താനോ ഒരു മാർഗവുമില്ല. സംസാരം, ഒക്യുപേഷണൽ തെറാപ്പി തുടങ്ങിയ നിരവധി ചികിത്സാരീതികൾ ഓട്ടിസം ബാധിച്ചവരെ സഹായിച്ചേക്കാം.