കോന്നി : 2024 പുതുവർഷത്തിന്റെ തൊട്ടടുത്ത ദിവസം മല്ലശേരി മുക്കിൽ തുടങ്ങിയ അപകടങ്ങൾ വർഷം തീരുമ്പോഴും അവസാനിക്കുന്നില്ല. കൂടൽ, കോന്നി പോലീസ് സ്റ്റേഷൻ പരിധികളിൽ സംസ്ഥാന പാതയുടെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ അപകടങ്ങൾ നൂറ് കവിഞ്ഞു. അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 15 ആണ്. കൂടാതെ ചെറുതും വലുതുമായ പരിക്കുകളേറ്റ് ആശുപത്രി വിട്ടവരും ചികിത്സയിൽ കഴിയുന്നവരുടെയും എണ്ണം നൂറിൽ അധികമാണ്. കഴിഞ്ഞ ആഴ്ചയാണ് വലിയ അപകടം മുറിഞ്ഞകല്ലിൽ ഉണ്ടായത്. ഒരു കുടുംബത്തിലെ നാല് പേർക്കാണ് ജീവൻ നഷ്ടമായത്. സംസ്ഥാന പാതയുടെ മല്ലശേരിമുക്ക്, പുളിമുക്ക്, മാമൂട്, മാരൂർപാലം, പൂവൻപാറ, വകയാർ, എട്ടാം കുറ്റി, മുറിഞ്ഞകൽ, ഇഞ്ചപ്പാറ, നെടുമൺകാവ്, കൂടൽ, കലഞ്ഞൂർ എന്നിവിടങ്ങളാണ് പ്രധാന അപകട കേന്ദ്രങ്ങൾ. ഇതിൽ കൂടൽ സ്റ്റേഷന്റെ പരിധിയിൽ ഉള്ള അപകടങ്ങളിൽ നിരവധി പേർക്ക് ജീവൻ നഷ്ടമായി. കൂടാതെ, മല്ലശേരിമുക്കിലും പൂവൻപാറയിലും ഉണ്ടായ അപകടങ്ങളിലും മനുഷ്യ ജീവനുകൾ റോഡിൽ പൊലിഞ്ഞു. ഇരു ചക്രവാഹനങ്ങളാണ് കൂടുതൽ അപകടങ്ങളിൽപ്പെട്ടത്. അശ്രദ്ധമായ വാഹനം മോടിക്കുന്ന തും ഉറക്കം ഒഴിച്ച് വാഹനമോടിക്കുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1