എറണാകുളം : ജില്ലയില്‍ ശക്തമായ മഴ തുടരുന്നു. പെരിയാറിലെ ജലനിരപ്പുയര്‍ന്ന് ആലുവ ശിവക്ഷേത്രത്തില്‍ വെള്ളം കയറി. ക്ഷേത്രത്തിന്‍്റെ പകുതിയോളം വെള്ളത്തില്‍ മുങ്ങി. പെരിയാറില്‍ ജലനിരപ്പുയരുന്നതിന്‍്റെ പശ്ചാത്തലത്തില്‍ നദീ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്നലെ രാത്രി മുതല്‍ തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മഴ പെയ്ത് തുടങ്ങിയിരുന്നു. ഇടമലയാറില്‍ വൈശാലി ഗുഹയ്ക്ക് സമീപം മണ്ണിടിച്ചിലുണ്ടായി. ഇതോടെ ആദിവാസി ഊരുകളിലേക്കുള്ള ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
പെരിയാറിലെ ജലനിരപ്പുയര്‍ന്ന് ആലുവ ശിവക്ഷേത്രത്തില്‍ വെള്ളം കയറി
RECENT NEWS
Advertisment