മുംബൈ : കൊവിഡ് പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ അമരാവതി ജില്ലയില്‍ ഒരാഴ്ചത്തേക്ക് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. തിങ്കളാഴ്ച വൈകുന്നേരം മുതല്‍ ലോക്ഡൗണ്‍ നിലവില്‍ വരും. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് ലോക്ഡൗണില്‍ അനുമതി നല്‍കുകയുള്ളൂവെന്ന് മന്ത്രി യഷോമതി താക്കൂര്‍ പറഞ്ഞു.
കൊവിഡ് മാനദണ്ഡങ്ങള്‍ ആളുകള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ ലോക്ഡൗണ്‍ ദീര്‍ഘിപ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പൂനെയില്‍ സ്‌കൂളുകളും കോച്ചിംഗ് സെന്ററുകളും ഈ മാസം അവസാനം വരെ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് അമരാവതിയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.
മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6,281 പുതിയ കൊവിഡ് 19 കേസുകളും 40 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് 21 ലക്ഷത്തോളം പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 48,439 സജീവ കേസുകളുമുണ്ട്. സംസ്ഥാനത്തെ ആകെ കേസുകള് 48,439 സജീവം, 19,92,530 കേസുകള്‍ ഉള്‍പ്പെടെ 20,93,913 ആയി ഉയര്‍ന്നു. ഏതാണ്ട് 51,753 പേര്‍ മരിച്ചു.