തിരുവനന്തപുരം : ഇരുതല മൂരിയുമായെത്തിയ 2 യുവാക്കളെ അമരവിള എക്സൈസ് പിടികൂടി. എയർബസിൽ ബംഗളൂരുവിൽ നിന്ന് കടത്തിക്കൊണ്ടുവന്ന ഇരുതല മൂരിയുമായാണ് യുവാക്കൾ പിടിയിലായത്. കരിക്കകം വിജിത്, പ്രാവച്ചമ്പലം വിഷ്ണു എന്നിവരെയാണ് എക്സൈസ് കസ്റ്റഡിയിലെടുത്തത്.
അമരവിള ചെക്ക്പോസ്റ്റിൽ വാഹന പരിശോധനക്കിടെ ഇന്നലെ രാവിലെ 11.30നാണ് സംഭവം. യുവാക്കളെയും ഇരുതലമൂരിയേയും ഫോറസ്റ്റ് അധികൃതർക്ക് കൈമാറി. ദുർമന്ത്രവാദത്തിനാണ് രഹസ്യമായി ഇരുതല മൂരിയെ കടത്തിക്കൊണ്ടുവന്നതെന്ന് പറയുന്നു. നിരുപദ്രവകാരിയായ ഇരുതലമൂരിക്ക് വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്നതാണ്.
വാലിന്‍റെ ഭാഗം ഉരുണ്ട് തലപോലിരിക്കുന്നതിനാൽ ഇവയ്ക്ക് രണ്ടുതല (ഇരുതല) ഉണ്ടെന്ന് തോന്നും. ഇവയെ പിടിക്കുന്നതും വിൽക്കുന്നതും കുറ്റകരമാണ്. ഇവയുടെ തലയും വാലും ഒരുപോലെ ആയതിനാൽ ആണ് ഇവക്ക് ഈ പേർ ലഭിച്ചത്. ഇരുതലമൂരി, കുരുടി എന്നീ പേരുകളിലും ഇത് കേരളത്തിന്‍റെ വിവിധഭാഗങ്ങളിൽ അറിയപ്പെടുന്നുണ്ട്. ചെക്ക്പോസ്റ്റ് ഇൻസ്പക്ടർ വി.എൻ. മഹേഷ്, ജയചന്ദ്രൻ, ആർ. അലക്സ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.