ഫ്ലിപ്പ്കാർട്ടിന് പിന്നാലെ വർഷാവസാനത്തിന്റെ ഭാഗമായി ഡിസ്കൗണ്ട് സെയിൽ പ്രഖ്യാപിച്ച് ആമസോണും. ആമസോൺ മെഗാ ഇലക്ട്രോണിക്സ് ഡേ സെയിൽ എന്ന പേരിലാണ് ഇപ്പോൾ ആമസോണിൽ ഓഫർ സെയിൽ നടക്കുന്നത്. ഇതിനോടകം തന്നെ ആരംഭിച്ചിരിക്കുന്ന ഈ ഡിസ്കൗണ്ട് സെയിൽ ഡിസംബർ 17 വരെ ഉണ്ടായിരിക്കും എന്നാണ് ആമസോൺ അറിയിച്ചിരിക്കുന്നത്. ലാപ്ടോപ്പുകൾ, വെയറബിൾ ഗാഡ്ജറ്റുകൾ, ഹെഡ്ഫോണുകൾ, ടാബുകൾ, ക്യാമറകൾ തുടങ്ങി നിരവധി ഇലക്ട്രോണിക് ഗാഡ്ജറ്റുകൾക്കാണ് ഈ ഓഫർ വിൽപനയിൽ മികച്ച കിഴിവ് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഡെൽ, ബോട്ട്, ജെബിഎൽ, സോണി, എച്ച് പി തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ വിവിധ ഉത്പന്നങ്ങൾക്ക് 75 ശതമാനത്തോളം ഡിസ്കൗണ്ടാണ് ഈ ആമസോൺ മെഗാ ഇലക്ട്രോണിക്സ് ഡേ സെയിലിൽ വാഗ്ദാനം ചെയ്തിരിക്കുന്നത്. ആദ്യം ലാപ്ടോപ്പുകളുടെ ഡീലുകൾ പരിശോധിക്കാം.
60,000 രൂപ വില വരുന്ന ഡെൽ 15 വോസ്ട്രോ 3510 ലാപ്ടോപ്പ് 46,490 രൂപയ്ക്ക് ഇപ്പോൾ ആമസോണിൽ നിന്ന് ലഭിക്കുന്നതാണ്. 76,990 രൂപ വില വരുന്ന എസ്യൂസ് വിവോ ബുക്ക് 15ന് ആകട്ടെ 23 ശതമാനം ആണ് ഡിസ്കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോൾ ഇതിന്റെ ആമസോണിലെ വില 58,990 രൂപയാണ്. എച്ച്പി ലാപ്ടോപ്പ് 15എസിന് ആകട്ടെ യഥാർത്ഥ വില 49,557 രൂപയാണ് എന്നാൽ 37,156 രൂപയ്ക്ക് ഇപ്പോൾ ഇത് ലഭ്യമാകും. വേറെയും നിരവധി ലാപ്ടോപ്പുകൾക്ക് ആമസോൺ ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. സ്മാർട്ട് വാച്ചുകളുടെ ഡിസ്കൗണ്ട് പരിശോധിക്കുമ്പോൾ നോയിസ്, ബോട്ട്, ഹാമർ, സാംസങ് തുടങ്ങിയ ബ്രാൻഡുകളുടെ സ്മാർട്ട് വാച്ചുകൾക്കാണ് ആമസോൺ ഡിസ്കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 7,999 രൂപ വില വരുന്ന നോയിസ് എൻഡേവർ സ്മാർട്ട് വാച്ച് വെറും 2,999 രൂപയ്ക്ക് ഇപ്പോൾ സ്വന്തമാക്കാം. 63 ശതമാനം ആണ് ഇതിന് ഡിസ്കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബോട്ടിന്റെ എക്സ്ടെന്റിന് ആകട്ടെ 79 ശതമാനമാണ് ഡിസ്കൗണ്ട്.
5,999 രൂപ ലോഞ്ച് വിലയിൽ എത്തിയ ഹാമറിന്റെ പോളാർ 2.01 എന്ന് സ്മാർട്ട് വാച്ച് ഇപ്പോൾ 1,399 രൂപയ്ക്കും ആമസോണിൽ ലഭ്യമാണ്. ഇവയ്ക്ക് പുറമെ മറ്റ് സ്മാർട്ട് വാച്ചുകൾക്കും ഡിസ്കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഹെഡ്സെറ്റുകളുടെ ഡിസ്കൗണ്ട് പരിശോധിക്കുമ്പോൾ ബോട്ട്, ജെബിഎൽ, സോണി, നോയിസ് എന്നീ കമ്പനികളുടെ ഹെഡ്സെറ്റുകൾക്കാണ് ആമസോൺ ഡിസ്കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബോട്ടിന്റെ എയർപോഡ് 141 എൻസിയ്ക്ക് 70 ശതമാനം ആണ് ഡിസ്കൗണ്ട്. 5,990 രൂപയുടെ ഈ എയർപോഡ് 1,798 രൂപയ്ക്ക് ഇപ്പോൾ സ്വന്തമാക്കാം. ജെബിഎൽ ട്യൂൺ 235എൻസി എന്ന ഇയർബഡിന് ആകട്ടെ 60 ശതമാനം ആണ് ഓഫ്. കൂടാതെ 29,990 രൂപ വില വരുന്ന സോണിയുടെ WH-1000XM4 ഹെഡ്സെറ്റ് ഇപ്പോൾ 22,990 രൂപയ്ക്കും ആമസോണിൽ നിന്ന് നിങ്ങൾക്ക് സ്വന്തമാക്കാം. മോട്ടറോള, റിയൽമി, ആപ്പിൾ എന്നീ കമ്പനികളുടെ ടാബുകൾക്കും ഈ മെഗാ ഇലക്ട്രോണിക്സ് ഡേ സെയിലിൽ വിവിധ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
മോട്ടറോള ടാബ് ജി 70, റിയൽമി പാഡ് 2, റിയൽമി പാഡ് മിനി, ആപ്പിൾ 2021 ഐപാഡ് മിനി എന്നീ ടാബുകൾക്കാണ് ഇപ്പോൾ ഡിസ്കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവയുടെ വിലകൾ യഥാക്രമം 15,999 രൂപ, 20,999 രൂപ, 10,999 രൂപ, 46,999 രൂപ എന്നിങ്ങനെയായി ചുരുങ്ങുന്നു. പലതിനും 50 ശതമാനത്തിൽ അധികം ഓഫറാണ് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഇനി ക്യാമറകളുടെ ഡിസ്കൗണ്ട് പരിശോധിക്കാം. പ്രധാനമായും ഗോ പ്രോ ക്യാമറകൾക്കാണ് ആമസോൺ ഇപ്പോൾ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഗോ പ്രോ ഹീറോ 11, ഇൻസ്റ്റ 360 എയ്സ് പ്രോ ഇവയുടെ ഡിസ്കൗണ്ടുകൾ യഥാക്രമം 31 ശതമാനം, 10 ശതമാനം എന്നിങ്ങനെയാണ്. ഇവയുടെ വിലകളും 37,990 രൂപ, 44,990 രൂപ എന്നിങ്ങനെയാണ്. ഇവയ്ക്കെല്ലാം പുറമെ മറ്റ് നിരവധി ഓഫറുകളും ആമസോൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവയെക്കുറിച്ച് കൂടുതൽ അറിയാനായി ഔദ്യോഗിക ആമസോൺ വെബ്സൈറ്റ്, ആപ്പ് എന്നിവ സന്ദർശിക്കുക.