ന്യൂഡല്‍ഹി: ആള്‍മാറാട്ടം നടത്തി സൈബര്‍ തട്ടിപ്പ് നടത്തിയ 20,000 കമ്പനികളെ കണ്ടെത്താൻ സി.ബി.ഐയെ സഹായിച്ചതായി ആമസോണ്‍ കമ്പനി വെളിപ്പെടുത്തി. 10,000 ഫോണ്‍ നമ്പറുകളെയും നൂറോളം സൈബര്‍ കുറ്റവാളികളെയും കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയത് അവരുടെ അറസ്റ്റിലേക്ക് നയിച്ചുവെന്നും കമ്പനി വ്യക്തമാക്കി. രാജ്യാന്തര സൈബര്‍ കുറ്റകൃത്യശൃംഖലകളെ പിടികൂടാൻ ഇന്ത്യൻ അന്വേഷണ ഏജൻസികളുമായി സഹകരിച്ചുപ്രവര്‍ത്തിക്കുമെന്ന് ആമസോണ്‍ വ്യക്തമാക്കി.
രാജ്യവ്യാപകമായി സി.ബി.ഐ നടത്തിയ റെയ്ഡില്‍ കേരളം അടക്കമുള്ള വിവിധ സംസ്ഥാനങ്ങളില്‍ നടന്ന രാജ്യാന്തര സംഘടിത സൈബര്‍ കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് അന്വേഷണത്തെ സഹായിച്ച ആമസോണിന്റെ പ്രതികരണം. അമേരിക്കയിലും ഇന്ത്യയിലും കുറ്റവാളികളുടെ വിചാരണ സാധ്യമാകുന്നതരത്തില്‍ ആമസോണും മൈക്രോസോഫ്റ്റുമായി സഹകരിച്ചായിരുന്നു സി.ബി.ഐ റെയ്ഡ്.
കുറ്റകൃത്യങ്ങള്‍ക്ക് ഇരകളാക്കപ്പെട്ടവര്‍ക്കായി ഇന്ത്യൻ നിയമപാലകരുമായും അന്വേഷണ ഏജൻസികളുമായും സഹകരിച്ചുള്ള പ്രവര്‍ത്തനം തുടരുമെന്ന് ആമസോണ്‍ അറിയിച്ചു. അമേരിക്കയിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്.ബി.ഐ), സൈബര്‍ ക്രൈം ഡയറക്ടറേറ്റ്, ഇന്റര്‍പോളിന്റെ ഐ.എഫ്.സി.എ.സി.സി, ബ്രിട്ടനിലെ നാഷനല്‍ ക്രൈം ഏജന്‍സി (എന്‍.സി.എ) സിംഗപ്പൂര്‍ പൊലീസ് ഫോഴ്‌സ്, ജര്‍മനിയിലെ ബി.കെ.എ എന്നിവയുള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികളുമായി സഹകരിച്ചാണ് സി.ബി.ഐ റെയ്ഡും തുടര്‍നടപടികളുമായി മുന്നോട്ടുപോകുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.