Thursday, May 15, 2025 10:59 am

ആംബുലന്‍സില്‍ പീഡനം : പ്രതിയെ ഡിഐജി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ ചോദ്യം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് പോസിറ്റീവായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസിലെ പ്രതിയെ ഡിഐജി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ ചോദ്യം ചെയ്തു. സംഭവത്തില്‍ കുറ്റവാളിക്കെതിരെ ശക്തമായ നടപടികള്‍ പോലീസ് ഉറപ്പാക്കും. പ്രതിയായ ആംബുലന്‍സ് ഡ്രൈവറുടെ ക്രിമിനല്‍ പശ്ചാത്തലവും, ഇയാളെ ഡ്യൂട്ടിക്ക് നിയോഗിച്ചതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണ വിധേയമാക്കുമെന്നും  ഇത്തരം നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട കര്‍ശന നടപടികളെടുക്കുമെന്നും ജില്ലാപോലീസ് മേധാവി കെ.ജി. സൈമണ്‍ പറഞ്ഞു.  സംഭവം റിപ്പോര്‍ട്ടായപ്പോള്‍ തന്നെ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പന്തളം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതായും, തെളിവുകളെല്ലാം ശേഖരിച്ചതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

സയന്റിഫിക്, വിരലടയാള വിദഗ്ധര്‍ അടങ്ങിയ സംഘം ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിയുടെ മുന്‍കാല ക്രിമിനല്‍ കേസുകള്‍ സംബന്ധിച്ചും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തി എത്രയും വേഗം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡിഐജി, പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയും, കുറ്റമറ്റ നിലയ്ക്ക് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ അന്വേഷണസംഘത്തിന് നല്‍കിയതായും ജില്ലാപോലീസ് മേധാവി അറിയിച്ചു.

യുവതിയെയും കോവിഡ് രോഗിയായ മറ്റൊരു സ്ത്രീയെയും, ആരോഗ്യപ്രവര്‍ത്തകര്‍ ഇല്ലാതെ ഡ്രൈവര്‍ മാത്രമായി ആശുപത്രിയിലേക്ക് കൊണ്ടുപോയ സാഹചര്യവും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തും. പ്രതിയുമായി സംഭവ സ്ഥലത്തെത്തി പോലീസ് തെളിവെടുത്തു. ഇത്തരം സംഭവങ്ങള്‍ അവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായതെല്ലാം ചെയ്യും. രോഗികള്‍ ഒറ്റക്ക് ഇത്തരം സാഹചര്യങ്ങളില്‍ യാത്ര ചെയ്യേണ്ടിവരുന്നത് സംബന്ധിച്ച് കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തേണ്ട ആവശ്യകതയിലേക്കാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നതെന്നും, ബന്ധപ്പെട്ടവരും സമൂഹവും ജാഗ്രത പാലിക്കണമെന്നും ജില്ലാ പോലീസ് മേധാവി ഓര്‍മിപ്പിച്ചു.

ക്രിമിനല്‍ പശ്ചാത്തലമുള്ള ഡ്രൈവര്‍മാര്‍ ആംബുലന്‍സുകള്‍ ഓടിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കും. ഇങ്ങനെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നിയമനടപടികള്‍ ജില്ലാപോലീസ് കൈക്കൊള്ളും. ഇതുമായി ബന്ധപ്പെട്ടു വീഴ്ചവരാത്തവിധം നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു

0
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു. ഗ്രാമിന് 195 രൂപയുടെ...

തു​​​ർ​​​ക്കി​​​യി​​​ലെ ഇ​​​സ്താം​​​ബൂ​​​ളി​​​ൽ ഇ​​​ന്ന് റ​​​ഷ്യ-​​​ഉക്രെ​​​യ്ൻ ചർച്ച

0
മോ​​​സ്കോ: റ​​​ഷ്യ-​​​ഉക്രെ​​​യ്ൻ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ഇ​​​ന്ന് തു​​​ർ​​​ക്കി​​​യി​​​ലെ ഇ​​​സ്താം​​​ബൂ​​​ളി​​​ൽ നേ​​​രി​​​ട്ടു ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യേ​​​ക്കും....

യുക്രൈൻ യുദ്ധത്തിൽ നേരിട്ടുള്ള സമാധാന ചർച്ചകളിൽ നിന്ന് പിന്മാറി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ

0
റഷ്യ : യുക്രൈൻ യുദ്ധത്തിൽ നേരിട്ടുള്ള സമാധാന ചർച്ചകളിൽ നിന്ന് റഷ്യൻ...

തെലങ്കാനയിൽ പാസഞ്ചർ ട്രെയിനിൽ തീപിടുത്തം

0
ഹൈദരാബാദ് : തെലങ്കാനയിൽ പാസഞ്ചർ ട്രെയിനിൽ തീപിടുത്തം. വ്യാഴാഴ്ച രാവിലെ യാദാദ്രി...